യുപിഐ വഴി ഡെറ്റ് സെക്യൂരിറ്റികള്‍ വാങ്ങാനുള്ള പരിധി ഉയര്‍ത്തി; അറിയാം

March 09, 2022 |
|
News

                  യുപിഐ വഴി ഡെറ്റ് സെക്യൂരിറ്റികള്‍ വാങ്ങാനുള്ള പരിധി ഉയര്‍ത്തി; അറിയാം

ന്യൂഡല്‍ഹി: ചെറുകിട നിക്ഷേപകര്‍ക്ക് യുപിഐ സംവിധാനം വഴി പബ്ലിക് ഇഷ്യൂകളിലെ ഡെറ്റ് സെക്യൂരിറ്റികള്‍ വാങ്ങാനുള്ള പരിധി ഉയര്‍ത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപം എളുപ്പമാക്കുന്നതിനായി 2 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയിലേക്ക് പരിധി ഉയര്‍ത്തും. 2022 മെയ് 1നോ അതിന് ശേഷമോ ആരംഭിക്കുന്ന ഡെറ്റ് സെക്യൂരിറ്റികളുടെ പൊതു ഇഷ്യൂകള്‍ക്ക് പുതിയ ചട്ടക്കൂട് ബാധകമായിരിക്കുമെന്ന് സെബി പ്രസ്താവനയില്‍ പറഞ്ഞു.

ആവശ്യകതകള്‍ ഏകീകൃതമാക്കുന്നതിനും നിക്ഷേപം എളുപ്പമാക്കുന്നതിനുമായി വിപണി പങ്കാളികളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നിക്ഷേപ പരിധി 2 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയാക്കിയത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ചജഇക) വികസിപ്പിച്ച ഒരു തല്‍ക്ഷണ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ഒരു ബാങ്ക് അക്കൗണ്ടില്‍ നിും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്.

Related Articles

© 2025 Financial Views. All Rights Reserved