കാര്‍വി നിക്ഷേപകര്‍ക്ക് നല്‍കുന്ന പഠം; ബ്രോക്കര്‍മാരുടെ ചതിയെ എങ്ങനെ നേരിടാം

December 04, 2019 |
|
News

                  കാര്‍വി നിക്ഷേപകര്‍ക്ക് നല്‍കുന്ന പഠം; ബ്രോക്കര്‍മാരുടെ ചതിയെ എങ്ങനെ നേരിടാം

ഓഹരി വിപണിയില്‍ ഇപ്പോള്‍ ഉണ്ടായ ഭീതിയുണ്ട്.  നിക്ഷേപകര്‍ക്കിടയില്‍ ഇനിയുള്ള നാളുകള്‍ കൂടി ജാഗ്രതയുണ്ടാകണം. കാര്‍വി ബ്രോക്കിങ് കമ്പനി തന്നെയാണ് അതിന്ന് ഉദാഹരണം. നിക്ഷേപകരുടെ ഭീമമായ തുകയെടുത്ത് ക്രമക്കേട് നടത്തിയ കമ്പനിയാണ് കാര്‍വി സ്റ്റോ ബ്രോക്കിങ് കമ്പനി.  സ്ഥാപനത്തിന് നേരെ ഈ അടുത്താണ് സെബി നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇടപാടുകാരെ വഞ്ചിച്ചുവെന്നാരോപിച്ചാണ് കാര്‍വിക്ക് നേരെ കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ സെബി തയ്യാറെതെന്ന് വ്യക്തം.  

എന്‍എസ്ഇ, ബിഎസ്ഇക്ക് പുറമെ, മള്‍ട്ടി കമ്മോഡിറ്റി എക്സ്ചെയ്ഞ്ചിലെയും (എംസിഎക്സ്) ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്. കാര്‍വിയില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സെബി കഴിഞ്ഞ മാസം 22 നാണ് ശക്തമായ നടപടികള്‍ സ്വീകിരിച്ചത്.

അതേസമയം കമ്പനിയുടെ പവര്‍ ഓഫ് അറ്റോണിയിലടക്കം അധികാരം പരിമിതപ്പെടുത്തിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ കാര്‍വിക്ക് നേരെ ക്ലൈന്റുകളുടെ ട്രേഡുകള്‍ ദുരുപയോഗം ചെയ്ത് പുതിയ ട്രേഡുകള്‍ നടപ്പിലാക്കുന്നതില്‍ നിന്നും ശക്തമായ വിലക്കുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.  

കഴിഞ്ഞ ആഴ്ച്ചയാണ്  സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ കാര്‍വിക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ നാഷണല്‍ സ്റ്റോക്ക്  എക്‌സ്‌ചെയ്ഞ്ച് അടക്കമുള്ളവര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇതൊക്കെയാണ്. ഏകദേശം 95,000 ഉപഭോക്താക്കളില്‍ നിന്ന് 2,300 കോടി രൂപ വരുന്ന മൂല്യമാണ് ബാങ്കുകളിലും, ധനകാര്യ സ്ഥാപനങ്ങളിലും ഈട് നല്‍കിയത്. ഇതോടെ കാര്‍വിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനമാണ്  സെബി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കാര്‍വി അത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും, ക്ലെയിന്റുകളുടെ കാര്യത്തില്‍ അത്തരം തെറ്റായ രീതികള്‍ ഉണ്ടായിട്ടില്ലെന്നുമാണ് കാര്‍വി വ്യക്തമാക്കുന്നത്.

കാര്‍വിയുടെ ചതികള്‍ ഇങ്ങനെയൊക്കെ 

ഡീമാറ്റ് അക്കൗണ്ടില്‍ നിന്ന് പണയം വെച്ച 1096 കോടി രൂപോളം കാര്‍വിയുടെ സഹോദര സ്ഥാപനമായ കാര്‍വി റിയാല്‍റ്റി ലിമിറ്റഡിന് കൈമാറിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ആരോപണം.  2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 ഒക്ടോബര്‍ 19 വരെ കാര്‍വി ഇത്തരത്തില്‍ തട്ടിപ്പ്  നടത്തി നിക്ഷേപകരെ ഒന്നാകെ വഞ്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  

നിക്ഷേപകര്‍ ഇത്തരത്തില്‍ തട്ടിപ്പില്‍ നിന്ന് രക്ഷക തേടാന്‍ ഇന്നത്തെ കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. കാര്‍വി തട്ടിപ്പ് നടത്തിയ ചില രീതികള്‍ തന്നെയാണ് ഇവിടെ പരിശോധിക്കേണ്ടത്. ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുക്കുമ്പോള്‍ നല്‍കുന്ന പവര്‍ ഓഫ് അറ്റോര്‍ണിവെച്ചാണ് കാര്‍വി ഇത്തരത്തില്‍ ഇടപാട് നടത്തി ക്രമേക്കേടിന് നേതൃത്വം നല്‍കിയത്.  കാര്‍വിയുടെ ഈ ചതി നിക്ഷേപകര്‍ക്കിടയില്‍ പല ആശയകുഴപ്പങ്ങളും ഉണ്ടാകുന്നതിന്  ഇടയാക്കിയിട്ടുണ്ട്.  

തട്ടിപ്പുകളില്‍ നിന്ന് നിക്ഷേപകര്‍ക്ക് എങ്ങനെ രക്ഷ നേടാം

നിക്ഷേപകര്‍ എപ്പോഴും ചെയ്യേണ്ട ഒരു കാര്യമുണ്ട്.  ക്ലൈന്റ് മാസ്റ്റര്‍ ലിസ്റ്റ് (സിഎംഎല്‍) പരിശോധിക്കുക. മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങി അടിസ്ഥാനപരമായ വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടുണ്ടോ എന്ന് നിക്ഷേപകര്‍ പരിശോധിക്കുക.  ഇങ്ങനെ ചെയ്താല്‍ ഡിമാറ്റ് അക്കൗണ്ടില്‍ നിന്ന് വരവുവയ്ക്കുന്ന ഓഹരികളുടെ കണക്കുകള്‍ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി ഉടന്‍ ലഭിക്കും.  അതോടപ്പം ഓഹരികള്‍ സൂക്ഷിക്കുന്ന എന്‍എസ്ഡിഎല്‍,  സിഡിഎസ്എല്‍ എന്നീ ഡെപ്പോസിറ്റികളുടെ വെബ്‌സൈറ്റിലും റജിസ്റ്റര്‍ ചെയ്യുക.  മൊബൈല്‍ ആപ്പ് വഴിയും റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങളും നിലവിലുണ്ട്. 

സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കുക

ട്രേഡിങ് അ്ക്കൗണ്ടുകളില്‍ ഒരുകാരണവശാലും കൂടുതല്‍ പണം സൂക്ഷിക്കരുത്.  ബ്രോക്കര്‍ നല്‍കുന്ന സ്‌റ്റേറ്റ്‌മെന്റ് കൃത്യമായി പരിശോധിക്കുകയും,  ഓഹരികളും പണവും പരിശോധിക്കുകയും ചെയ്യുക. സ്റ്റേറ്റ്‌മെന്റാണ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്ന അടിസ്ഥാന രേഖ. വര്‍ഷത്തിലൊരിക്കല്‍  ഡിമാറ്റ് എക്കൗണ്ടുകളിലെ സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതാണ്.   കൂടുതല്‍ കാലം ബ്രോക്കറുടെ എക്കൗണ്ടില്‍  പണമോ സെക്യൂരിറ്റികളോ സൂക്ഷിക്കാന്‍ പാടില്ലെന്ന നിര്‍്‌ദ്ദേശമുണ്ട്.  

Read more topics: # karvy, # കാര്‍വി,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved