ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് 5 ലക്ഷം രൂപ പിഴ ചുമത്തി സെബി

March 15, 2022 |
|
News

                  ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് 5 ലക്ഷം രൂപ പിഴ ചുമത്തി സെബി

ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് 5 ലക്ഷം രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ വെളിപ്പെടുത്തല്‍ വീഴ്ച വരുത്തിയതിനാണ് പിഴ ചുമത്തിയത്. ആമസോണിന് അനുകൂലമായി ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നതും 2020 ഒക്ടോബര്‍ 25 ലെ ഓര്‍ഡര്‍ പാസാക്കിയതും സംബന്ധിച്ച വിവരങ്ങള്‍ എക്സ്ചേഞ്ചുകള്‍ക്ക് നല്‍കുന്നതില്‍ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് പരാജയപ്പെട്ടു. ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ ആമസോണ്‍ 2020 ഒക്ടോബര്‍ 5-ന് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിന് (എസ്‌ഐഎസി) മുമ്പാകെ ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന്റെ പ്രമോട്ടര്‍മാറയിരുന്നു എതിര്‍കക്ഷികള്‍.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെയും മുകേഷ് ധീരുഭായ് അംബാനി ഗ്രൂപ്പിന്റെയും സംയുക്ത പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു കേസ്. കേസില്‍ ആമസോണ്‍ അടിയന്തര ആശ്വാസം തേടുകയും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ആമസോണിന് അനുകൂലമായി 2020 ഒക്ടോബര്‍ 25-ന് ഒരു ഇടക്കാല ഉത്തരവ് പാസാക്കുകയും ചെയ്തു. ഈ ഇടക്കാല ഉത്തരവ് പദ്ധതിയുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് എതിര്‍കക്ഷികളെ വിലക്കുകയും ചെയ്തു. 2020 ഒക്ടോബര്‍ 5-ന് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിന് മുമ്പാകെ ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ മതിയായ വെളിപ്പെടുത്തല്‍ നടത്താന്‍ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ബാധ്യസ്ഥമായിരുന്നു. എന്നാല്‍ രണ്ട് തവണയും കൃത്യവും സമയബന്ധിതവുമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍ അവര്‍ പരാജയപ്പെതിന്റെ ഫലമായാണ് സെബി പിഴ ചുമത്തിയത്.

നടപടിക്രമങ്ങളും അതിന്റെ ഫലവും തീര്‍ച്ചയായും പദ്ധതിയില്‍ സ്വാധീനം ചെലുത്തും. വിപണി മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് അത് വെളിപ്പെടുത്തിയിരിക്കണമെന്ന് സെബി ആവശ്യപ്പെട്ടു. 26 ദിവസത്തെ കാലതാമസത്തിന് ശേഷമാണ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്, അതും ഇക്കാര്യത്തില്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ സജീവ ഇടപെടലോടെയായിരുന്നു.ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന്റെ നടത്തിപ്പ് ലിസ്റ്റിംഗ് ബാധ്യതകളുടെയും വെളിപ്പെടുത്തല്‍ ആവശ്യകതകളുടെയും ചട്ടങ്ങളുടെയും കൂടാതെ സെബിയുടെ സര്‍ക്കുലറിന്റെയും ഇന്‍സൈഡര്‍ ട്രേഡിംഗ് മാനദണ്ഡങ്ങളുടെ നിരോധന നിയമങ്ങളുടെയും ലംഘനമാണ്. തല്‍ഫലമായാണ് ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ 5 ലക്ഷം രൂപ പിഴ ചുമത്തിയത്. പിഴ 45 ദിവസത്തിനുള്ളില്‍ അടയ്ക്കണം.

Related Articles

© 2024 Financial Views. All Rights Reserved