
നിഷ്‌ക്രിയ ആസ്തികള്‍ ഇപ്പോള്‍ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര സ്വതന്ത്ര ബാങ്കും, ധനകാര്യ സേവന കമ്പനിയുമായ ജെഫറീസാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാങ്ക് ഓഫ് ബറോഡ (ബിഒബി), ആക്‌സിസ് ബാങ്ക് , ഐസിഐസിഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഇന്ത്യ, എസ്ബിഐ എന്നീ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിലെല്ലാം ഇപ്പോള്‍ തിരിച്ചടി നേരിടുന്നുണ്ട്. ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഭീമമായ തുക വായ്പയായി നല്‍യതാംണ് പ്രധാന കാരണം.
ഇതോടെ ബാങ്കുകള്‍ എന്‍പിഎയുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമ്പത്തിക ആരോഗ്യവും, വായ്പാ തിരിച്ചടവും വിലയിരുത്തിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറായിക്കിയിട്ടുള്ളത്. അതേമയം നിഷ്‌ക്രിയ ആസ്തികള്‍ കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വലിയ ഇടപെടലാണ് നടത്തിയിട്ടുള്ളത്. നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞുവെന്ന സര്‍ക്കാറിന്റെ വാദങ്ങളെ പൊളിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം നിഷ്‌ക്രിയ ആസ്തിയില്‍ നടപ്പുവര്‍ഷം കുറവ് വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.