റഫാല്‍ രേഖകളെല്ലാം മോഷിടിക്കപ്പെട്ടെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

March 06, 2019 |
|
News

                  റഫാല്‍ രേഖകളെല്ലാം  മോഷിടിക്കപ്പെട്ടെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന വാദവുമായി അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍. രേഖകള്‍ കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അറ്റോണി ജനറല്‍ കോതിയില്‍ പറഞ്ഞു.  ഇതോടെ  റാഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് കൂടുതല്‍ ചൂടുപിടിക്കുകയാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായുളള രേഖകളാണ് സര്‍ക്കാറില്‍ നിന്ന മോഷിക്കപ്പെട്ടത്. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ക്ലീന്‍ ചീറ്റ് നല്‍കിയതിനെതിരെ പുനപരിശോധനാ ഹരജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ ഇക്കാര്യം വെളുപ്പെടുത്തിയത്. 

അതേസമയം കേന്ദ്രസര്‍ക്കാര്‍ കോടതിയെയും ജനങ്ങളെയും തെറ്റിധരിപ്പിച്ചുവെന്ന് രാജ്യത്തെ  പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആരോപിച്ചു. റാഫേലുമായി ബന്ധപ്പെട്ട വിവരങ്ങളും, രേഖകളും പുറത്തെത്തിച്ച് അവിടങ്ങളില്‍ ജോലിചെയ്യുന്നവരാണെന്ന് അറ്റോണി ജനറല്‍ കോടതിയില്‍ പറഞ്ഞു. പ്രതിരോധ വകുപ്പില്‍ ജോലി ചെയ്യുന്നവരോ, വിരമിച്ചവരോ ആണ് റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടത്. 

ദ ഹിന്ദു പത്രത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന് വിവരങ്ങള്‍ നല്‍കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കരാറില്‍ 1963 കോടി രൂപയോളം രാജ്യത്തിന് അധിക ബാധ്യതയുണ്ടെന്ന് എന്‍ റാമിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. റഫാലുമായി ബന്ധപ്പെട്ട് ദ ഹിന്ദു പത്രം നിരവധി തവണയാണ് പുതിയ വിവരങ്ങള്‍ നല്‍കിയത്.

 

Related Articles

© 2025 Financial Views. All Rights Reserved