
കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ഏഞ്ചല്‍ നിക്ഷേപ സാധ്യത തുറന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സീഡിങ് കേരള ഉച്ചകോടി കൊച്ചിയില്‍. ഫെബ്രുവരി 7,8 തീയതികളില്‍ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിലാമ് സീഡിങ് കേരള നടക്കുന്നത്. സംസ്ഥാനത്തെ ഹൈ നെറ്റ് വര്‍ക്ക് ഇന്‍ഡിവിജല്‍സ് എച്ച്എന്‍ഐ എന്ന നിക്ഷേപക ശേഷിയുള്ള പ്രമുഖരെയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തെ ഈ വിഭാഗത്തില്‍ നിന്നുള്ള നൂറ് നിക്ഷേപകരെയാണ് ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നത്. ഈ നിക്ഷേപകര്‍ക്ക് മുമ്പില്‍ നൂതന ആശയങ്ങളുള്ള സംരംഭങ്ങള്‍ക്ക് സ്വന്തം സ്റ്റാര്‍ട്ടപ്പിനെ അവതരിപ്പിക്കാന്‍ സാധിക്കും.
സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള എച്ച്എന്‍ഐ വിഭാഗത്തിലുള്ളവര്‍ക്ക് http://seedingkerala.com എന്ന വെബ്‌സൈറ്റ് വഴി രജിസ്ട്രര്‍ ചെയ്യാം. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട എണ്‍പത് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍,നൂറ് നിക്ഷേപകശേഷിയുള്ളവര്‍,പത്ത് മികച്ച നിക്ഷേപങ്ങള്‍,പതിനാല് എയ്ഞ്ചല്‍ ശ്യംഖലകള്‍, മുപ്പത് സ്റ്റാര്‍ട്ടപ്പ് സഥാപകര്‍,മുപ്പത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയാണ് സീഡിങ് കേരളയില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഏയ്ഞ്ചല്‍ നിക്ഷേപകരിലെ എല്ലാ പ്രമുഖരെയും സീഡിങ് കേരളയിലൂടെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുമെന്ന് കെഎസ് യു എം സിഇഓ ഡോ.സജി ഗോപിനാഥ് പറഞ്ഞു. കേരളത്തിലെ എച്ച്എന്‍ഐ ശ്യംഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകര്‍ക്കും വ്യവസായങ്ങള്‍ക്കും സെഷനുകളുടെ സഹ ആതിഥേയത്വം വഹിക്കാവുന്നതാണ്. നിക്ഷേപകരും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍,സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെ അവതരണം,വിവിധ വാണിജ്യമാതൃകകളുടെ വിശകലനം തുടങ്ങിയവ സീഡിങ് കേരളയുടെ ഭാഗമായുണ്ട്.