നീരവ് മോദിയുടെ സ്വത്തുക്കളുടെ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ലേലങ്ങള്‍ അടുത്തമാസം;വാങ്ങാം വിലകൂടിയ ആഡംബര വസ്തുക്കള്‍

February 27, 2020 |
|
News

                  നീരവ് മോദിയുടെ സ്വത്തുക്കളുടെ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ലേലങ്ങള്‍ അടുത്തമാസം;വാങ്ങാം വിലകൂടിയ ആഡംബര വസ്തുക്കള്‍

നീരവ് മോദിയുടെ സ്വത്തുവകകളുടെ ലേലം അടുത്തമാസം നടക്കും. ലേല സ്ഥാപനമായ സാഫ്രണ്‍ആര്‍ട് അറിയിച്ചു. അപൂര്‍വ്വമായ പെയിന്റുകള്‍ ,ആഡംബര കാറുകള്‍,വാച്ചുകള്‍, വില കൂടിയ ഇനം ഹാന്റ് ബാഗുകള്‍ എന്നിവ ലേല വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. നീരവ് മോദിയുടെ സ്വത്തുക്കളില്‍ 112 എണ്ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ തത്സമയ ലേലത്തിലൂടെ സാഫ്രണ്‍ആര്‍ട് വില്‍പ്പന നടത്തുന്നവയിലുണ്ട്. ബാക്കിയുള്ള 72 എണ്ണം ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് വില്‍ക്കുക. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 14000 കോടിരൂപ വായ്പയെടുത്ത് വഞ്ചിച്ച നീരവ്‌മോദി, ഇപ്പോള്‍ ബ്രിട്ടീഷ് ജയിലില്‍ കഴിയുകയാണ്. സ്വത്തുവകകളുടെ ലേലം ഫെബ്രുവരി 27ന് നടത്തുമെന്നായിരുന്നു സാഫ്രണ്‍ ആര്‍ട് ആദ്യം അറിയിച്ചിരുന്നത്. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം അടുത്തമാസത്തേക്ക് നീട്ടിവെക്കുകയായിരുന്നു.

എന്നാല്‍, ഓണ്‍ലൈന്‍ ലേലം മുമ്പ് തീരുമാനിച്ച പോലെ മാര്‍ച്ച് 3,4 തീയതികളിലാണ് നടക്കുക. കഴിഞ്ഞ മാര്‍ച്ചില്‍ സമാനരീതിയില്‍ സാഫ്രണ്‍ആര്‍ട് നടത്തിയ ലേലത്തില്‍ 55 കോടി രൂപയാണ് നേടിയത്. അമൃത ശേര്‍-ഗില്ലിന്റെ പെയിന്റിങായ 'ബോയ്സ് വിത്ത് ലെമണ്‍സ്' ആണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില പ്രതീക്ഷിക്കുന്ന ഇനം. 12-18 കോടിരൂപ വരെയാണ് പെയിന്റിങിന് പ്രതീക്ഷിക്കുന്ന വില. എംഎഫ് ഹുസൈന്റെ 1975 -ലെ പെയിന്റിങിനും സമാന വില പ്രതീക്ഷിക്കുന്നു.

വി.എസ്.ഗെയ്റ്റോണ്‍ഡെ, മന്‍ജീത് ഭവ, രാജാ രവിവര്‍മ്മ തുടങ്ങിയ പ്രമുഖ ചിത്രകാരന്മാരുടെ കലാസൃഷ്ടികളും ലേലത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സാഫ്രണ്‍ആര്‍ട് അറിയിച്ചു. കൂടാതെ ലിമിറ്റഡ് എഡിഷന്‍ ആഢംബര വാച്ചുകളും ഇക്കൂട്ടത്തിലുണ്ട്. ആഢംബര കാറുകളുടെ നിരയില്‍ 95 ലക്ഷം രൂപ വിലവരുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ് തന്നെയാണ് താരം. പോര്‍ഷ പനാമെര എസ് ആണ് ലേലത്തിലെ മറ്റൊരു പ്രമുഖ ആകര്‍ഷണം. ഇവ കൂടാതെ ആഢംബര ബ്രാന്‍ഡുകളുടെ ഹാന്‍ഡ്ബാഗുകളും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന് 15 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നതായി സാഫ്രണ്‍ആര്‍ട് പറയുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved