മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള സ്ഥിരനിക്ഷേപ പദ്ധതികള്‍ ഡിസംബര്‍ 31 വരെ മാത്രം

December 24, 2020 |
|
News

                  മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള സ്ഥിരനിക്ഷേപ പദ്ധതികള്‍ ഡിസംബര്‍ 31 വരെ മാത്രം

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ 2020 ഡിസംബര്‍ 31 ന് അവസാനിക്കും. മറുവശത്ത്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2021 മാര്‍ച്ച് 31 വരെ നീട്ടി. കൊവിഡ് -19 പൊട്ടിത്തെറിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് എഫ്ഡി പലിശനിരക്കില്‍ കുത്തനെ കുറവുണ്ടായ ശേഷം, മുതിര്‍ന്ന പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എസ്ബിഐ ആണ് ആദ്യമായി പ്രത്യേക എഫ്ഡി പദ്ധതി അവതരിപ്പിച്ചത്.

മെയ് മാസത്തിലാണ് പരിമിതമായ കാലയളവിലേയ്ക്ക് എസ്ബിഐ പ്രത്യേക എഫ്ഡി പദ്ധതി അവതരിപ്പിച്ചത്. താമസിയാതെ എല്ലാ പ്രമുഖ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യേക നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിമാസ വരുമാനത്തിനുമായുള്ള എഫ്ഡി പദ്ധതിയാണിത്. നേരത്തെ സെപ്റ്റംബര്‍ വരെ വാഗ്ദാനം ചെയ്തിരുന്ന ഈ പദ്ധതി 2020 ഡിസംബര്‍ 31 ലേക്ക് നീട്ടുകയായിരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പദ്ധതി 'എച്ച്ഡിഎഫ്‌സി സീനിയര്‍ സിറ്റിസണ്‍ കെയര്‍' എന്നറിയപ്പെടുന്ന പദ്ധതി നിക്ഷേപങ്ങള്‍ക്ക് 0.75% ഉയര്‍ന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 'ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്‌സ്' പദ്ധതി സാധാരണ നിരക്കിനേക്കാള്‍ 0.80 ശതമാനം ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നു. അതേസമയം ബാങ്ക് ഓഫ് ബറോഡ നിലവിലുള്ള നിരക്കിനേക്കാള്‍ ഒരു ശതമാനം അധിക പലിശ നിരക്കാണ് നല്‍കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved