സംവത് 2075 ന് വിട; ഓഹരി വിപണിക്ക് മികച്ച കാലഘട്ടം

October 26, 2019 |
|
News

                  സംവത് 2075 ന് വിട; ഓഹരി വിപണിക്ക് മികച്ച കാലഘട്ടം

ഓഹരി നിക്ഷേപകര്‍ക്ക് വരും കാലത്ത് നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഓഹരി നിക്ഷേപകര്‍ക്ക് മോശമല്ലാത്ത കലണ്ടര്‍ സമ്മാനിച്ചാണ് ഹിന്ദുകലണ്ടര്‍ സംവത് ഇത്തവണ വിടവാങ്ങുന്നത്. സംവത് 2075 അവസാനിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ച്ചകളില്‍ ഓഹരി വിപണികള്‍ സ്ഥിരത രൂപപ്പെടുന്ന പ്രവണതയാണ് നിലവിലുണ്ടായിട്ടുള്ളത്. ഏറ്റവും അവസാനത്തെ വ്യപാര ദിനമായ വെള്ളിയാഴ്ച്ച ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്.

മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ്  37.67 പോയിന്റ് ഉയര്‍ന്ന് 39058.06 ലെത്തിയാണ് വെള്ളിയാഴ്ച്ച  വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11583.90 ലെത്തിയും വ്യാപാരം അവസാനിച്ചു. നിലവില്‍ 1078 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1339 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

അതേസമയം സംവത് 2075 ല്‍ സെന്‍സെക്‌സ് റെക്കോര്‍ഡ് നേട്ടത്തില്‍ മുന്നേറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 4,066.15 ലേക്ക് കുതിച്ചുയര്‍ന്നുവെന്നാണ് വിലയിരുത്തല്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ മാത്രം 11.62 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് നിലവില്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1,053.90 ലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 10 ശതമാനം വര്‍ധനവാണ് നിഫ്റ്റിയില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദീപാവലി മുതല്‍ ഈ ദീപാവലി വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ചില വിലയിരുത്തല്‍ ഓഹരി വിപണിയില്‍ നിന്നുണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒരുവര്‍ഷം വിവിധ കമ്പനികളുടെ ഓഹരികളില്‍ വന്‍ മുന്നേറ്റമുണ്ടായിക്കിയിട്ടുണ്ടെന്നാണ് അഭിപ്രായം. 

ഐസിഐസിഐ ബാങ്ക്, സണ്‍ഫാര്‍മ്മ, ടിസിഎസ്. ടെക്, മാരുതി, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികളില്‍ മാത്രം 3.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ സംവത് 2074-ല്‍ സെന്‍സെക്‌സ് ഏഴ് ശതമാനവും നിഫ്റ്റി മൂന്നു ശതമാനവുമാണ് നേട്ടം രേഖപ്പെടുത്തിയത്. സംവത് 2073-ല്‍ സെന്‍സെക്‌സ് 11.30 പോയിന്റും നിഫ്റ്റി 12.30 പോയിന്റും തകര്‍ച്ച നേരിട്ടുവെന്നാണ് കണക്കുകള്‍.

Related Articles

© 2025 Financial Views. All Rights Reserved