
ന്യൂഡല്‍ഹി: യുഎസ്-ചൈനാ വ്യാപാര തര്‍ക്കം ഉടന്‍ സമവായത്തിലേക്കെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. താരിഫുകള്‍ ഒഴിവാക്കുമെന്ന പ്രതീക്ഷയില്‍ ആഗോള ഓഹരി വിപണിയെല്ലാം ഇന്ന റെക്കോര്ഡ് മുന്നേറ്റമാണ് നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ പുതിയ കരാറിന് രൂപം നല്‍കിയെന്നും ട്രംപിന്റെ ഉത്തരവും അംഗീകാരം മാത്രമുണ്ടായാല്‍ കരാര്‍ പൂവണിയുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജപ്പാന്‍ നിക്കി സൂചിക 225 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോങ്കോങും വിപണിയും റെക്കോര്‍ഡ് നേട്ടത്തിലാണ് ഉയര്‍ന്നിട്ടുള്ളത്. ഹോങ്കോങ് വിപണിയില്‍ ഹാങ്ക് സെങ് സൂചിക രണ്ട് ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്ന് മാറ്റങ്ങള്‍ പ്രകകടമായിട്ടുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെസ് 288 പോയിന്റ് ഉയര്‍ന്ന് 40,869 ലെത്തായണ് ഇന്്‌ന വ്യാപാരം തുരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 68 പോയിന്റ്് ഉയര്‍ന്ന് 12,040 ലെത്തിയുമാണ് ഇന്ന് വ്യാപാരം തുടരുന്നത്.
യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലം ആഗോള ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്നോട്ടുപോകുന്ന പ്രവണത കഴിഞ്ഞ കുറേക്കാലമായി തുടര്‍ന്നിരുന്നു. യുഎസും ചൈനയും തമ്മിലുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും വ്യാപാര തര്‍ക്കങ്ങളില്‍ സമവായത്തിലെത്താന്‍ ധാരണയായിട്ടുള്ളത്. യുഎസ്-ചൈനാ വ്യാപാരം തര്‍ക്കം ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്.