
ഓഹരി വിപണി ഇന്ന് തകര്‍ച്ചയിലേക്കെത്തിയതിന്റ മൂന്ന്കാരണങ്ങള്‍ ഉണ്ട്. വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്. സ്വര്‍ണ വില വര്‍ധിച്ചതും രൂപയുട മൂല്യത്തില്‍ ഭീമമായ ഇടിവ് വന്നതുമാണ് ഇന്ന് ഇന്ത്യന്‍ വിപണി നിലംപൊത്താന്‍ കാരണം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 806.89 പോയിന്റ് താഴ്ന്ന് അതായത് 1.96 ശതമാനം ഇടിവ് രേഖപ്പെടുത്തി 40363.23 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ച്ത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 251.50 പോയിന്റ് താഴ്ന്ന് ഏകദേശം 2.08 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 11829.40. ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
അതേസമയം ചൈനയ്ക്ക് അപ്പുറത്തേക്ക് കൊറോണ വൈറസ് ബാധ പടരുന്നുവെന്ന ഭീതിയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ആഗോള വിപണിയും, ഏഷ്യന്‍ വിപണിയും നഷ്ടത്തിലേക്ക് വഴുതി വീഴുന്നതിന് കാരണാമയി. ദക്ഷിണി കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 700 കവിഞ്ഞതും ഏഴുപേരുടെ ജീവന്‍ പൊലിഞ്ഞുപോവുകയും ചെയ്തു. മൂന്നുദിവസത്തിനുള്ളില്‍ 150 പേരിലേക്ക് കൊറോണ പടരുകയും ചെയ്തു. ഇത് ആഗോള വിപണി കേന്ദ്രങ്ങള്‍ക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്തു. മാത്രമല്ല ചൈനയ്ക്കപ്പുറത്തേക്ക് കൊറോണ പടരുമെന്ന ഭീതിയും, കൂടുതല്‍ വ്യാപാര ഇടപാടുകളെ ബാധിക്കുകയും ചെയ്തു.
കൊറോണയില്‍ പൊലിഞ്ഞ് ഏഷ്യന്‍ വിപണി
കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഹാങ്‌സാങ് നിക്കി ആന്‍ഡ് നിക്കി സൂചികകള്‍ 1.50 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഓഹരിയില്‍ നിന്ന് നിക്ഷേപകരുടെ പിന്‍മാറ്റം. ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ സ്വര്‍ണം, ഡോളര്‍ എന്നിവയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് മൂലം സ്വര്‍ണത്തിന് ആഗോള വിപണിയില്‍ രണ്ട് ശതമാനം വരെ വില വര്‍ധനവുണ്ടായി. കൊറോണ വൈറസ് മൂലമുണ്ടാകാന്‍ മാന്ദ്യ പേടി മൂലം നിക്ഷേപകര്‍ സ്വര്‍ണത്തില്‍ സുരക്ഷിത കവചമുണ്ടാക്കി.
രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറയും/ മാന്ദ്യത്തില്‍ നിന്ന് കരകയറുക അത്ര എളുപ്പമല്ല
രാജ്യത്ത് കടുത്ത സാമ്പത്തിക ഭീതിയാണ് ഇപ്പോല്‍ നിലനില്‍ക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ജിഡിപി കണക്കുകള്‍ ഈ ആഴ്ച്ച പുറത്തുവിടും. മാത്രമല്ല നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലയിഡ് ഇക്കണോമിക് റിസേര്‍ച്ച് (NCEAR) നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 4.9 ശതമാനമാക്കി വെട്ടക്കുറച്ചു, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) യുടെ വിലയിരുത്തലിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന് താഴെയാണിത്.
മെറ്റല്‍ ഓഹരികളിലെ നഷ്ടം
അതേസമയം മെറ്റല്‍ കമ്പിനകളുടെ ഓഹരികളില്‍ ഇന്ന് ആറ് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. കോവിഡ്-19 വൈറസ് അതിവേഗത്തില്‍ വ്യാപിക്കുമെന്ന ഭീതിയാണ് വിപണിയെ ഒന്നാകെ കുലുക്കിയത്. ഹിന്‍ഡാല്‍കോ, ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, വേദാന്ത, സെയില്‍, നാല്‍കോ, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, എന്‍എംഡിസി തുടങ്ങിയ ഓഹരികളെയാണ് ഇന്ന് തകര്‍ച്ചയിലേക്കും നഷ്ടത്തിലേക്കും വഴുതി വീണത്. മാത്രമല്ല വിവിധ കമ്പനികളുടെ ഓഹരികള്‍ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്നതിന് കാരണമായി.