
കൊറോണ വൈറസിന്റെ ആഘാതം മൂലം ആഗോള വിപണി കേന്ദ്രങ്ങള്‍ക്ക് കനത്ത നഷ്ടമാണ് വരുത്തിവെച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വൈറസ് പടര്‍ന്നതോടെ നിക്ഷേപകര്‍ക്കും, ബിസിനസ് ഇടപാടുകാര്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ ഓഹരി വിപണിക്കും വലിയ തിരിച്ചടികള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് നാല് ദിവസം കൊണ്ട് മാത്രം ആകെ നഷ്ടം വന്നത് ഏകദേശം 5.50 ലക്ഷം കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
മാത്രമല്ല ന്യൂയോര്‍ക്ക് വിപണിയടക്കം കൂപ്പുകുത്തി. ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വൈറസ് പടരുമെന്ന ഭീതിയില്‍ ലോകത്തെ പല ബിസിനസ് ഇടപാടുകളും താറുമാറായി. നിലവില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ 3000 പേരുടെ ജീവനുകള്‍ ഇതിനോടകം പൊലിഞ്ഞുപോയിട്ടുമുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 392.24 പോയിന്റ് താഴ്ന്ന് അതായത് 0.97 പോയിന്റ് ഇടിവ് രേഖപ്പെടുത്തി 39888.96 ലേക്കെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 119.40 പോയിന്റ് താഴ്ന്ന് അതായത് 1.01 ശതമാനം ഇടിവ് രേഖപ്പെടുത്തി 11678.50. ലേക്കെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. നിലവില്‍ 823 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും.1601 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും വഴുതി വീണു.
രാജ്യത്ത് കടുത്ത സാമ്പത്തിക ഭീതിയാണ് ഇപ്പോല്‍ നിലനില്‍ക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ജിഡിപി കണക്കുകള്‍ ഈ ആഴ്ച്ച പുറത്തുവിടും. മാത്രമല്ല നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലയിഡ് ഇക്കണോമിക് റിസേര്‍ച്ച് നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 4.9 ശതമാനമാക്കി വെട്ടക്കുറച്ചു, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) യുടെ വിലയിരുത്തലിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന് താഴെയാണിത്.
അതേസമയം ബിഎസ്ഇയിലെ മിഡ്ക്യാപ് സൂചിക 1.34 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും, ബിഎസ്ഇില്‍ സ്‌മോള്‍ക്യാപ് ഇന്‍ഡക്‌സില്‍ 0.82 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസത്തെ വിപണി പരിശോധി്ക്കുമ്പോള്‍ മനസ്സിലാകുന്നത്,