
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നവതരിപ്പിച്ച ബജറ്റിനെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. രാജ്യത്തെ മധ്യവര്‍ഗ ജീവിതം ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെ പുരോഗതിയിലേക്ക് എത്തിപ്പെടുമെന്ന്. വികസന പദ്ധതികളെല്ലാം വേഗത്തില്‍ നടപ്പിലാക്കുമെന്നും, നികുതി ഘടനയില്‍ തന്നെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും, ഇന്ത്യയിലെ സംരംഭകര്‍ക്ക് കരുത്ത് പകരുമെന്നായിരുന്നു ബജറ്റിനെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കപ്പെടുന്ന നടപടികള്‍ ബജറ്റിലുണ്ടായോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ തന്നെയാണ്. ബജറ്റവതരണത്തിന് പിന്നാലെ ഓഹരി വിപണിയിലടക്കം വലിയ തകര്‍ച്ചയാണ് ഇന്ന് നേരിട്ടത്. കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി എന്ന് മാത്രം. കോര്‍പ്പറേറ്റ് നികുതിയില്‍ പ്രതീഷിച്ച നിലയില്‍ കുറവ് വരുത്താത് മൂലമാണ് നിക്ഷേപകരെല്ലാം ഇന്ന് പിന്നോട്ടുപോയത്. ഓഹരി വിപണിയിലടക്കം സമ്മര്‍ദ്ദങ്ങള്‍ ശക്തമാവുകയും ഇടപാടുകള്‍ അധികരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
കോര്‍പ്പറേറ്റ് നികുതിയില്‍ പ്രതീഷിച്ച ഇളവ് ലഭിക്കാതിരുന്നത് ഓഹരി വിപണിയില്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന് കാരണമായി.നിരാശജനകമായ ബജറ്റ് മൂലം വിപണിയില്‍ ഇന്ന് കനത്ത വില്‍പ്പനയുണ്ടായി. ആദായ നികുതി വര്‍ധന, എന്‍ബിഎഫ്സി മേഖല പ്രതീക്ഷിക്കുന്ന സഹായം ഉണ്ടായില്ല എന്നിവ മൂലം വിപണിയില്‍ നിക്ഷേപകര്‍ വില്‍പ്പന നടത്താന്‍ കാരണമായി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 394.67 പോയിന്റ് താഴ്ന്ന് 39,513.39 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 135.60 പോയിന്റ് താഴ്ന്ന് 11,811.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ഒഹാരി വിപണിയില്‍ പോലും പ്രതീക്ഷിച്ച പോലെ നേട്ടമുണ്ടാക്കാന്‍ ഈ ആഴ്ച്ച കമ്പനികള്‍ക്ക് സാധ്യമായില്ല. ബജറ്റിലുള്ള ആശയകുഴപ്പം തന്നെയാണ് ഇതിന് കാരണം.
അതേസമയം ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മാത്രമേ ഓഹരി വിപണിയില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുവെന്ന അഭിപ്രായങ്ങളും ചില വിപണി വൃത്തങ്ങളില്‍ നിന്ന് നേരത്തെ ഉണ്ടായിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങളിലെ മോശം കാഴ്ച്ചപ്പാടുകള്‍ മൂലം വിണിയില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നു. ഓഹരി വിപണി കഴിഞ്ഞ ദിവസങ്ങളിലെല്ലാം നേരിയ നേട്ടവും നഷ്ടവും തന്നെയാണ് രേഖപ്പെടുത്തിയത്. വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് കാര്യം. പെട്രോള്‍- ഡീസല്‍ എന്നിവയക്ക് സെസ് ഏര്‍പ്പെടുത്തിയത് മൂലവും കോര്‍പ്പറേറ്റ് നികുതിയില് വലിയ കുറവ് വരുത്താത് മൂലവും വിപണിയില്‍ ഇന്ന് സമ്മര്‍ദ്ദങ്ങളാണ് ഉണ്ടാക്കിയത്. അതേസമയം കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 250 കോടി രൂപയില്‍ 400 കോടി രൂപയായി വര്‍ധിപ്പിച്ചുവെന്നാണ് ബജറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ കുറവ് തൃപ്തികരമല്ലെന്നാണ് കോര്‍പ്പറേറ്റ് പറയുന്നത്.എന്നാല്‍ നിലവിലെ കോര്‍പ്പറേറ്റ് നികുതി 25 ശതമാനമാണ്.