മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിച്ച് നിക്ഷേപകര്‍; വിപണിയില്‍ നേട്ടത്തിന്റെ ലക്ഷണങ്ങള്‍ ശക്തം

October 24, 2019 |
|
News

                  മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിച്ച് നിക്ഷേപകര്‍; വിപണിയില്‍ നേട്ടത്തിന്റെ ലക്ഷണങ്ങള്‍ ശക്തം

ഓഹരി റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിക്കുമെന്ന് വിലയിരുത്തല്‍. മഹാരാഷ്ട്രയിലും ഹരിയാനയിലും നടക്കുന്ന നിയമസാഭാ തിരഞ്ഞെടുപ്പ് നിക്ഷേപകര്‍ സൂക്ഷമമായി നിരീക്ഷിച്ചാണ് ഓഹരി ഇടപാടുകള്‍ നടത്തുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഫ്‌ലാറ്റ് ട്രേഡിംഗാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങളെ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നതിന്റെ ഫലമാണ് ഇന്ന് ഓഹരി വിപണിയില്‍ നേട്ടത്തിന്റെ ട്രെന്‍ഡുകള്‍ രൂപപ്പെട്ടിട്ടുള്ളത്. 

എച്ച്ഡിഎഫ്‌സി, എല്‍ ആന്‍ഡ് ടി, ഐടിസി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, കെട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്ഇയില്‍ ഇപ്പോള്‍ 39,120 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. എന്‍എസ്ഇ നിഫ്റ്റി സൂചിക 11,620 വ്യാപാരം തുടര്‍ന്നുപോകുന്നത്.  

തിരഞ്ഞെടുപ്പ് സാഹചര്യം കേന്ദ്രസര്‍ക്കാറിന് അനുകൂലമായി നിലനില്‍ക്കുന്ന എല്ലാ ഘട്ടത്തിലും ഓഹരി വിപണിയില്‍ നേട്ടത്തിന്റെ ട്രെന്‍ഡുകളാണ് പലപ്പോഴും രൂപപ്പെടുക. ഇന്നത്തെ സാഹചര്യത്തില്‍ ഓഹരി വിപണി അവസാനിക്കുന്ന ഘട്ടത്തില്‍ പുതിയ ട്രെന്‍ഡുകള്‍ വ്യാപാരത്തില്‍ തുടരുമെന്നാണ് അഭിപ്രായം. 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved