കൊറോണില്‍ പൊലിഞ്ഞ് ജെഫ് ബെസോസ്; ഏഴ് ബില്യണ്‍ ഡോളര്‍ നഷ്ടം വന്നതായി കണക്കുകള്‍; കൊറോണ സമ്പന്നരുടെ നിലനില്‍പ്പിന് തന്നെ ഭീഷണി

March 10, 2020 |
|
News

                  കൊറോണില്‍ പൊലിഞ്ഞ് ജെഫ് ബെസോസ്; ഏഴ് ബില്യണ്‍ ഡോളര്‍ നഷ്ടം വന്നതായി കണക്കുകള്‍; കൊറോണ സമ്പന്നരുടെ നിലനില്‍പ്പിന് തന്നെ ഭീഷണി

കൊറോണ വൈറസിന്റെ ആഘാതവും, അതിന്റെ പശ്ചാത്തലവും കാരണം ഓഹരി വിപണി ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് നീങ്ങിയത്. ഇത് മൂലം ആഗോളതലത്തിലെ കോടീശ്വരന്‍മാരുടെ ആസ്തിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ  കോടീശ്വരനായ ബെസോസിന് ഏഴ് ബില്യണ്‍ ഡോളര്‍ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കൊറോണ വൈറസിന്റെ ആഘാതത്തില്‍ ജെഫ് ബെസോസിന് ഒരുമാസത്തില്‍ മാത്രം നഷ്ടപ്പെട്ടത്  18 ബില്യണ്‍ ഡോളറോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

ജെഫ് ബെസോസിന്റെ നിലവിലെ ആസ്തി 110 ബില്യണ്‍  ഡോളറോളമാണ് ് നിലവില്‍. ആകെ 117 ബില്യണ്‍ ഡോളറോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട് ജെഫ് ബെസോസിന്റെ ആസ്തിയില്‍. തിങ്കളാഴ്ച്ച മാത്രം ആമസോണിന്റെ ഓഹരികളില്‍  ഏഴ് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം ജെഫ് ബെസോസിന്റെ കഴിഞ്ഞ ഒരുമാസത്തിനടെ രേഖപ്പെടുത്തിയത്  129 ബില്യണ്‍ ഡോളറായിരുന്നു. 

നിലവില്‍  കൊറോണ വൈറസിന്റെ ആഘാതത്തില്‍ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വ്യാപാരം വരെ തകര്‍ന്നിട്ടുണ്ട്.  ക്രൂഡ് ഓയില്‍  വിയില്‍  മാത്രം ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 'കൊറോണ വൈറസ് പരിഭ്രാന്തി'' എന്ന് ട്വീറ്റ് ചെയ്ത ടെസ്ല സിഇഒ എലോണ്‍ മസ്‌കിന്റെ  സമ്പത്തിന്റെ 4 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്.  

കോവിഡ്-19 മൂലം മരണ സംഖ്യ പെരുകുകയും, അന്താരാഷ്ട്ര തലത്തില്‍ യാത്രാ വിലക്കുകള്‍  കര്‍ശനമാക്കുകയും ചെയ്തതോടെ കോവിഡ്-19 മൂലം വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ലോകത്തിലെ അതിസമ്പന്നരായ 500 പേര്‍ക്ക് തിങ്കളാഴ്ച്ച 203 ബില്യണ്‍ ഡോളറോളം നഷ്ടം വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വിപണിയും, എണ്ണ വിപണിയും ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് വഴുതി വീണത്.  

Related Articles

© 2025 Financial Views. All Rights Reserved