ഏഴ് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി വരുന്നുണ്ടെന്ന് അബുദാബി ഐടി പാര്‍ക്ക് 'ഹബ് 71'; മുന്‍ഗണന നല്‍കുന്നത് ആരോഗ്യം മുതല്‍ കൃത്രിമ ബുദ്ധിയ്ക്ക് വരെ; ഇന്ത്യന്‍ ഐടി 'മിടുക്കര്‍'ക്കും തൊഴില്‍ സാധ്യത

August 17, 2019 |
|
News

                  ഏഴ് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി വരുന്നുണ്ടെന്ന് അബുദാബി ഐടി പാര്‍ക്ക് 'ഹബ് 71'; മുന്‍ഗണന നല്‍കുന്നത് ആരോഗ്യം മുതല്‍ കൃത്രിമ ബുദ്ധിയ്ക്ക് വരെ; ഇന്ത്യന്‍ ഐടി 'മിടുക്കര്‍'ക്കും തൊഴില്‍ സാധ്യത

അബുദാബി: പുതിയതായി ഏഴ് സറ്റാര്‍ട്ടപ്പുകള്‍ കൂടി വരുന്നുവെന്നറിയിച്ച് അബുദാബി ഐടി പാര്‍ക്ക് ഹബ് 71. ഫിനാന്‍ഷ്യല്‍ ടെക്ക്‌നോളജി, ഹെല്‍ത്ത് ടെക്ക്, ട്രാവല്‍ ടെക്ക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, സോഷ്യല്‍ ഇംപാക്ട് എന്നീ മേഖലയിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നത്. ഇതില്‍ എമിറേത്തികളായ രണ്ട് വ്യവസായികളും സ്റ്റാര്‍ട്ടപ്പിനായി നിക്ഷേപം നടത്തുന്നുണ്ടെന്നാണ് സൂചന. മിഡ്‌ചെയിന്‍സ് കമ്പനി ഉടമ ബേസില്‍ അല്‍ അസ്‌കരി, ഫൈസല്‍ അല്‍ ഹമ്മാദി എന്നീവരാണ് നിക്ഷേപം നടത്തുന്നതെന്നാണ് സൂചന.

ഇതിന് പുറമേ അമേരിക്കയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നിക്ഷേപകരെത്തുമെന്നാണ് സൂചന. ഡിജിറ്റല്‍ ന്യൂട്രീഷ്യന്‍ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ യാക്കോബ്, ട്രാവല്‍ ടെക്ക് കമ്പനിയായ സഫര്‍പാസ്, ഫിനാന്‍ഷ്യല്‍ ടെക്ക്‌നോളജി കമ്പനിയായ മിഡ്‌ചെയിന്‍സ്, അമേരിക്ക ആസ്താനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഹുമാനിറ്റാസ്, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ടെലികോംസ് കമ്പനി ആമ്പര്‍ടെക്ക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് പ്ലാറ്റ്‌ഫോമായ അറബോട്ട് എന്നിവ പുത്തന്‍ സ്റ്റാര്‍ട്ടപ്പുകളായി എത്തും.

ഇക്കഴിഞ്ഞ ജൂണില്‍ നാലു സ്റ്റാര്‍ട്ടപ്പുകളാണ് ഹബ് 71ല്‍ ആരംഭിച്ചത്. പുതിയതായി വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ പാക്കേജാണ് ലഭിക്കുക. ഓഫീസ് സ്‌പെയ്‌സ്, ഹൗസിങ് സൗകര്യം, തുടങ്ങി ആരോഗ്യ ഇന്‍ഷുറന്‍സ് വരെ ലഭിക്കും. ഇത് ഓരോ സ്റ്റാര്‍ട്ടപ്പുകള്‍ക്കും 3.5 മില്യണ്‍ ദിര്‍ഹത്തിന്റെ ലാഭം നല്‍കുമെന്നാണ് കരുതുന്നത്.

പുതിയതായി ഹബ് 71ലേക്ക് വരുന്ന എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വാഗതം നല്‍കുന്നുവെന്നും കൂടുതല്‍ എമിറേത്തി സ്വദേശികള്‍ സംരംഭകരാകണമെന്നും അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ ഒപ്പമുണ്ടാകുമെന്നും ഹബ് 71 സിഇഒ മഹ്മൂദ് ആദി അറിയിച്ചു. പുത്തന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നതോടെ ഇന്ത്യയിലെ ടെക്കികള്‍ക്കടക്കം തൊഴില്‍ സാധ്യത തുറക്കുകയാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved