
കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ രാജ്യത്തെ ഏഴ് മന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏഴ് മുന്‍നിരയിലുള്ള കമ്പനികളുടെ ആകെ നഷ്ടം 86,878 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. എഫ്എംസിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐടിസിയാണ് വിപണി രംഗത്ത് കഴിഞ്ഞാഴ്ച്ച ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയ കമ്പനികളിലൊന്ന്.
ആര്‍ഐഎല്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്), എച്ച്ഡിഎഫ്‌സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ന്നീ കമ്പനികളുടെ വിപണി മൂല്യത്തിലാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തിലെ വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ നേട്ടം കൊയ്തത് ആകെ മൂന്ന് കമ്പനികളാണ്. ടിസിഎസ്, എച്ച്‌യുഎല്‍, ഇന്‍ഫോസിസ് എന്നീ മൂന്ന് കമ്പനികളുടെ വിപണി മൂല്യത്തില്‍ മാത്രമാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ നേട്ടമുണ്ടായത്.
ഐടിസിയുടെ വിപണി മൂല്യം കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ 20,748.4 കോടി രൂപയായി ചുരുങ്ങി 2,89,740.59 കോടി രൂപയിലേക്കെത്തി. എസ്ബിഐയുടെ വിപണി മൂല്യം 2,89,740.59 കോടി രൂപയായി ചുരുങ്ങി 2,41,946.22 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ിപണി മൂല്യത്തില്‍ നഷ്ടം രേഖപ്പെടുത്തിയത് 17,335.3 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 15,084.5 കോടിരൂപയായി ചുരുങ്ങുകയും ചെയ്തു. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യമാവട്ടെ 9,921 2 കോടി രൂപയോളമാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തിയത്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യത്തില്‍ ആകെ നഷ്ടം രേഖപ്പെടുത്തിയത് 5,155.85 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യമാവട്ടെ നഷ്ടം രേഖപ്പെടുത്തിയത് 919.16 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ മൂന്ന് കമ്പനികളുടെ വിപണി മൂല്യത്തിലെ നേട്ടം കണക്കുകള്‍ പ്രകാരം ഇങ്ങനെയാണ്. ടിസിഎന്റെ വിപണി മൂല്യം 31,538.79 കോടി രൂപയോളമാണ് നേട്ടമുണ്ടാക്കിയത്. ഇന്റഫോസിസിന്റെ വിപണി മൂല്യത്തില്‍ നേട്ടമായി രേഖപ്പെടുത്തിയത് 11,746.94 കോടി രൂപയോളമാണ്. ഇതോടെ കമ്പനികളുടെ ആകെ വിപണി മൂല്യം 3,44,419.45 കോടി രൂപയായി ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എല്‍ടിഡി (എച്ച്‌യുഎല്‍) വിപണി മൂല്യത്തില്‍ നേട്ടമായി രേഖപ്പെടുത്തിയത് ഏകദേശം 7,176.31 കോടി രൂപയായി രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ്-ചൈനാ വ്യപാര തര്‍ക്കവുമാണ് വിവിധ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്.