
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാട്ടുതീ ദുരിതാശ്വാസത്തിനായി ക്രിക്കറ്റിലെ കങ്കാരുപ്പടയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ തന്റെ 'ബാഗി ഗ്രീന്‍ ക്യാപ്' ലേലത്തില്‍ വെച്ചു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ക്രിക്കറ്റില്‍ ഉപയോഗിക്കു്‌ന തൊപ്പിയാണിത്. ഒരാഴ്ച നീളുന്ന ലേലം അവസാനിക്കാനിരിക്കുമ്പോള്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ലേലവസ്തുവായി ഷെയ്ന്‍ വോണിന്റെ തൊപ്പി മാറി. ഡോണ്‍ ബ്രാഡ്മാന്റെ വരെ ബാഗി ഗ്രീനിനെ മറികടന്നാണ് അദേഹത്തിന്റെ തൊപ്പിയുടെ മൂല്യം കുതിക്കുന്നത്.
2003ല്‍ നടന്ന ലേലത്തില്‍ 425000 ഡോളറിനാണ് ഡോണ്‍ ബ്രാഡ് മാന്റെ കളിക്കളത്തിലെ തൊപ്പി ലേലത്തില്‍ പോയത്. ലേലം ആരംഭിച്ച് നാലു ദിവസം പിന്നിടുമ്പോഴേക്കും 520,500 ഡോളറായി മാറിയിട്ടുണ്ട്. ഇത് ഏകദേശം 3.7 കോടി രൂപവരും. മുമ്പ് 2011ല്‍ ലോകകപ്പ് ഫൈനലില്‍ നുവാന്‍ കുലശേഖരയെ സിക്‌സറിടിച്ച് തറപ്പറ്റിക്കാന്‍ എംഎസ് ധോണി ഉപയോഗിച്ച ബാറ്റ് 10,0000 പൗണ്ടിനാണ് വിറ്റുപോയത്. അതുപോലെ വിന്റീസ്താരം സോബേഴ്‌സന്റെ ഒരു ഓവറില്‍ ആറ് പന്തുകളിലും സിക്‌സറടിച്ച ബാറ്റ് 154257 കോടിരൂപയ്ക്കാണ് 2000ത്തില്‍ ലേലം ചെയ്യപ്പെട്ടത്.