
ന്യൂഡല്‍ഹി: രാജ്യത്തെ എഫ്എംസിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. മാന്ദ്യവും, കോവിഡ്-19 ഭീതിയുമാണ് എഫ്എംസിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്.
എഫ്എംസിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓഹരികളില്‍ രേഖപ്പെടുത്തിയ ഇടിവിന്റെ കണക്കുകള്‍ ഇങ്ങനെ
ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ് (3.72%), യുനൈറ്റഡ് ബ്രെവറീസ് (3.46%), ഐടിസി (2.54%), നെസ്റ്റ്‌ലി ഇന്ത്യ (1.34%), ഹിന്ദുസ്ഥാന്‍ യുനലിവര്‍ (1.27%) പാംഒലിവ് (1.04%), ജൂബിയാന്റ് ഫുഡ് വര്‍ക്‌സ് (0.76%), യുനൈറ്റഡ് സ്പിരിറ്റ്‌സ് (0.27 ശതമാനം), ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് (0.2 ശതമാനം ഇടിവ്) ദാബുര്‍ ഇന്ത്യ (0.01 ശതമാനം ) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് രേഖപ്പെടുത്തിയത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി എഫ്എംസിജി ഇന്‍ഡക്‌സില്‍ 1.13 ശതമാനം ഇടിവ് രേഖപ്പെടുത്തി 27691.25 ലേക്കെത്തി.അതേസമയം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40.65 പോയിന്റ് താ്‌ഴ്ന്ന് 10410.8 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. അതേസമയം ബിഎസ്ഇ സെന്‍സെക്‌സ് 98.02 പോയിന്റ് താഴ്ന്ന് 35536.93 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടര്‍ന്ന് പോകുന്നത്.