ഫിനാന്‍ഷ്യല്‍ സേവന രംഗത്തെ സ്ഥാപനങ്ങള്‍ക്ക് നേട്ടം; എച്ച്ഡിഎഫ്‌സിയുടെ ഓഹരിയില്‍ ഒമ്പത് ശതമാന വര്‍ധന

March 20, 2020 |
|
News

                  ഫിനാന്‍ഷ്യല്‍ സേവന രംഗത്തെ സ്ഥാപനങ്ങള്‍ക്ക് നേട്ടം; എച്ച്ഡിഎഫ്‌സിയുടെ ഓഹരിയില്‍ ഒമ്പത് ശതമാന വര്‍ധന

ഓഹരി വില്‍പ്പന ഇന്ന് റെക്കോര്‍ഡ് നേട്ടം രേഖപ്പെടുത്തിയത് വഴി രാജ്യത്തെ ഫിനാന്‍ഷ്യല്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളിലും  റെക്കോര്‍ഡ് നേട്ടം. ധനകാര്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്ഡിഎഫ്‌സി അടക്കമുള്ള കമ്പനികളുടെ ഓഹരികളില്‍ ഇന്ന് വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയത്.  എച്ച്ഡിഎഫ്‌സിയുടെ ഓഹരികളില്‍ ഇന്ന് ഒമ്പത് ശതമാനം വര്‍ധവുണ്ടായി.  

മറ്റ് ധനകാര്യ സേവന കമ്പനികളുടെ ഓഹരികളിലും വര്‍ധനവ് രേഖപ്പെടുത്തി. ഐസിഐസിഐ PRU ലൈഫ് (8.9%), എസ്ബിഐ ലൈഫ് (7.58%),  ബജാജ് ഫിനാന്‍സെര്‍വ്വ് (6.46%), ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് (5.8%), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ (5.2%), പവര്‍ഫിനാന്ഡസ് കോര്‍പറേഷന്‍ (2.81%) REC (2.69%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടം രേഖപ്പെടുത്തിയത്.  കോവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതാണ് വിവിധ കമ്പിനകളിലെ ഓഹരി വിപണി നേട്ടത്തിലേക്കെത്താന്‍ കാരണം.

മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 9 മണിക്കും ഇടയില്‍ എല്ലാ പൗരന്‍മാരും സ്വയം ജനതാ കര്‍ഫ്യു പാലിക്കണമെന്നും, ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും റോഡിലിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്തുന്നതിന് കാരണമായി.  

മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 1,627.73 പോയിന്റ് ഉയര്‍ന്ന്  അതായത് 5.75 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി  29915.96 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്സ് 482 പോയിന്റ് ഉയര്‍ന്ന്  5.83 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി  8745.45 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 1430 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  991 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

Related Articles

© 2025 Financial Views. All Rights Reserved