
ന്യൂഡല്‍ഹി: പേടിഎം വഴിയുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇനി സൗജന്യമായി ലഭിക്കില്ല. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകളും കാര്‍ഡ് കമ്പനികളും ഈടാക്കുന്ന എംഡിആര്‍ (Merchant Discount Rate) ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കേണമെന്നാണ് പേടിഎം തീരുമാനിച്ചിട്ടുള്ളത്. ഇതോടെ പേടിഎം വഴി പേമെന്റ് നടത്തുന്ന ഇടപാടുകാരെല്ലാം ഇപ്പോള്‍ വലിയ ആശയകുഴപ്പത്തിലാണുളള്ളത്. പേടിഎമ്മിനെ ആശ്രയിക്കുന്ന ഡിജിറ്റല്‍ ഇടപാടുകാര്‍ക്ക് ജൂലൈ ഒന്നുമുതല്‍ ചാര്‍ജ് ഈടാക്കിയെന്നാണ് വിവരം. കമ്പനിയുടെ വിപുലീകരണത്തിന് പുതിയ തീരുമാനം പ്രയോജനപ്പെടുമെന്നും, കമ്പനിയുടെ വരുമാനം അധികരിക്കുന്നതിന് സഹായകമാകുമെന്നാണ് കമ്പനി അധകൃതര്‍ വിലയിരുത്തുന്നത്.
ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവര്‍ക്കുള്ള ചാര്‍ജ് നിരക്ക് ഇന്നലെ പേടിഎം പുറത്തുവിടുകയും ചെയ്തു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവരുടെ ചാര്‍ജ് നിരക്ക് 1 ശതമാനവും, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവരുടെ നിരക്ക് 0.9 ശതമാനവുമാണെന്നാണ് റിപ്പോര്‍ട്ട്. യുപിഐ ഇടപാടുപുകള്‍ക്ക് (Unified Payments Interface) 12 മുതല്‍ 15 ശതമാനം വരെയും ചാര്‍ജ് നിരക്ക് ഈടാക്കാനാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.
രാജ്യത്ത് ഡിജിറ്റല്‍ പേമെന്റ് ഇടപാടുകള്‍ക്ക് ഭൂരിഭാഗം പേരും ആശ്രയിക്കുന്ന പ്രധാന കമ്പനികളൊന്നാണ് പേടിഎം. വിവിധ ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പേടിഎം വഴി ഇന്ന് സാധ്യമാണ്. യൂടിലിറ്റി, സിനിമാ ടിക്കറ്റ്, സ്‌കൂള്‍ ഫീ തുടങ്ങിയവ എളുപ്പത്തില്‍ അടയ്ക്കാന്‍ പറ്റുന്ന ഡിജിറ്റല്‍ സംവിധാനം ഇടപാടുകാരില്‍ നിന്ന് അധിക തുക ഈടാക്കുന്നത് കമ്പനിക്ക് ഡിജിറ്റല്‍ ഇടപാട് രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പറയുന്നത്.
ആഗോള തലത്തിലെ പ്രമുഖ നിക്ഷേപ കമ്പനിയായ സോഫ്റ്റ് ബാങ്കിന്റഎയും, ചൈനീസ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പേടിഎം ഇതാദ്യമായാണ് ഉപഭോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുന്നത്. അതേസമയം പേടിഎം അധിക ചാര്‍ജ് ഈടാക്കിയാല്‍ അത് ഡിജിറ്റല്‍ ഇടപാടിനെ ഗുരുതരമായി ബാധിക്കും. ഡിജിറ്റല്‍ ഇടപാട് അധികരിപ്പിക്കുക എന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകും. രാജ്യത്ത് നോട്ട് ഇടപാട് കുറച്ച് ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ആര്‍ബിഐയും, കേന്ദ്രസ്രര്‍ക്കാറും എടുത്തിട്ടുള്ളത്. അതിനിടയിലാണ് പേടിഎം അധിക ചാര്‍ജ് ഈടാക്കി ഇടപാടുകാരെ പിഴിയാന്‍ ശ്രമിക്കുന്നത്.