വാഹന വിപണി കരകയറി; വില്‍പ്പനയില്‍ വര്‍ധനവ്

December 12, 2020 |
|
News

                  വാഹന വിപണി കരകയറി; വില്‍പ്പനയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ നേരിയ വര്‍ധനവ്. 12.73 ശതമാനമാണ് ഉയര്‍ന്നിട്ടുള്ളത്. 2, 85,367 യൂണിറ്റുകളാണ് ഉല്‍പ്പാദിപ്പിച്ചത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. യാത്രാ, വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ സെഗ്മെന്റുകളിലുടനീളമുള്ള മൊത്തം വില്‍പ്പന നവംബറില്‍ 19,09,372 യൂണിറ്റിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 11.02 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്.

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച നിയന്ത്രണങ്ങള്‍ കാരണം മാസങ്ങള്‍ നീണ്ട പ്രതിസന്ധിയെ തുടര്‍ന്നാണ് മേഖലയില്‍ പുതിയ തിരിച്ചുവരവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് വില്‍പ്പനയില്‍ വര്‍ധനയുണ്ടായതെന്ന് സിയാം പ്രസ്താവനയില്‍ പറഞ്ഞു. ഇരുചക്രവാഹന വില്‍പ്പനയും 13.43 ശതമാനം വര്‍ധിച്ച് 16,00,379 യൂണിറ്റിലെത്തിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങളുടെ ചില്ലറ വില്‍പ്പന മൊത്ത വില്‍പ്പനയെക്കാള്‍ പിന്നിലാണെങ്കിലും യഥാര്‍ത്ഥ എന്‍ജിന്‍- ഉപകരണ നിര്‍മ്മാതാക്കള്‍ അവരുടെ ഡീലര്‍മാരുമായി ഇടപഴകുന്നതിനാല്‍ ഒരു കാലയളവ് പിന്നിടുന്നതോടെ ഇത് അവസാനിക്കും. കൊവിഡിന് ശേഷമുള്ള പ്രതിസന്ധിക്ക് ശേഷം ഉത്സവ സീസണിലാണ് ഈ മേഖലയില്‍ താല്‍ക്കാലിക ആശ്വാസം പ്രകടമായത്. എങ്കില്‍പ്പോലും മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി വ്യവസായത്തിന്റെ പ്രകടനം മുന്നോട്ട് പോകുന്നത് നിര്‍ണ്ണയിക്കും, 'സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved