
മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് പാര്‍ട്ണര്‍മാര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയില്‍ വിഭാഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പ്രമുഖ ദേശീയ മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം 57 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 10 ശതമാനം പുതിയ ഓഹരികള്‍ വില്‍ക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ സില്‍വര്‍ ലേക്ക് വിസമ്മതിച്ചു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് റീട്ടെയില്‍ ബിസിനസിനെ ശക്തിപ്പെടുത്താന്‍ റിലയന്‍സ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ നിക്ഷേപകരെ വലിയ തോതില്‍ ആകര്‍ഷിച്ചിട്ടുണ്ട്. ജിയോ പ്ലാറ്റ്‌ഫോം ഡിജിറ്റല്‍ ബിസിനസ്സിലെ ഓഹരികള്‍ വിറ്റ് ഫേസ്ബുക്ക് ഉള്‍പ്പടെയുളള ആഗോള നിക്ഷേപകരില്‍ നിന്ന് റിലയന്‍സ് 20 ബില്യണ്‍ ഡോളറിലധികം സമാഹരിച്ചു. അടുത്ത ഏതാനും പാദങ്ങളില്‍ നിക്ഷേപകരെ റിലയന്‍സ് റീട്ടെയിലിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.