ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന ഫോമുകളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍; പുതിയ മാനദണ്ഡങ്ങള്‍ ഇങ്ങനെയൊക്കെ

January 06, 2020 |
|
News

                  ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന ഫോമുകളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍;  പുതിയ മാനദണ്ഡങ്ങള്‍ ഇങ്ങനെയൊക്കെ

ന്യൂഡല്‍ഹി ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന ഫോമുകളില്‍ കാര്യമായ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. കൂട്ടുടമസ്ഥതയില്‍ വീടുള്ളവരോ, വര്‍ഷം ഒരു ലക്ഷം രൂപ വൈദ്യുതി ബില്‍ അടയ്ക്കുന്നവര്‍, വിദേശയാത്രയ്ക്കു 2 ലക്ഷം രൂപ ചെലവഴിക്കുന്നവര്‍ എന്നീ വിഭാഗക്കാര്‍ക്കു ഇനി മുതല്‍ ഐടിആര്‍-1 ഫോമില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനാവില്ല. ഇവര്‍ ഏതു ഫോം ഉപയോഗിക്കണമെന്നു പിന്നീട് ഉത്തരവിറക്കുമെന്നും അധികൃതര്‍ പറഞ്ഞു.

വാര്‍ഷിക വരുമാനം 50 ലക്ഷത്തില്‍ കൂടാത്ത വ്യക്തികള്‍ ഐടിആര്‍-1 സഹജ് ഫോമിലാണ് റിട്ടേണ്‍ നല്‍കേണ്ടത്. കൂട്ടുകുടുംബങ്ങള്‍ക്കും ലിമിറ്റഡ് കമ്പനികള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കും ബിസിനസിലൂടെയും തൊഴില്‍വഴിയും 50 ലക്ഷം രൂപയില്‍ താഴെയാണ് വരുമാനമെങ്കില്‍ ഐടിആര്‍-4 ഫോം ഉപയോഗിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി വിജ്ഞാപനമിറക്കിയത്.

സാധാരണ ഏപ്രില്‍ മാസത്തിലാണ് ഏതേതു ഫോമുകളിലാണ് റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുക. ഇക്കുറി 3 നു പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇത് യഥാസമയം അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved