ആദായ നികുതിയും കുറക്കാന്‍ സാധ്യത; മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ എല്ലാ വഴികളും തേടി സര്‍ക്കാര്‍; കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചത് മൂലം കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ ഇടിവുണ്ടാകും

September 21, 2019 |
|
News

                  ആദായ നികുതിയും കുറക്കാന്‍ സാധ്യത; മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ എല്ലാ വഴികളും തേടി സര്‍ക്കാര്‍; കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചത് മൂലം കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ ഇടിവുണ്ടാകും

ന്യൂഡല്‍ഹി: മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കുക. അതാണ് കേന്ദ്രസര്‍ക്കാറിന്റെ  ഇപ്പോഴത്തെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്തുകയാണ്, കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചാണ് സര്‍ക്കാര്‍ മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെ ആദായ നികുതി നിരക്കിലും കുറവ് വരുത്താന്‍ ആലോചിക്കുന്നുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട ചെയ്തിട്ടുള്ളത്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ ഭീമമായ കുറവ് വരുത്തിയത് മൂലം സര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ വരുമാന നേട്ടം കൊയ്യാന്‍ സാധിക്കില്ല.

പ്രതിവര്‍ഷം സര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമായ കുറവ് വരുമെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത്. വര്‍ഷം 1.45  ലക്ഷം കോടി രൂപയുടെ നികുതി ഇളവ് പ്രഖ്യാപിച്ചാല്‍ വരുമാനത്തില്‍ ഭീമമായ ഇടിവ് വരും. വരുമാനത്തില്‍ കുറവ് വന്നാല്‍ പൊതു ആവശ്യങ്ങളുടെ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാറിന് അധിക പണം കണ്ടെത്തേണ്ടി വരും. പത്തുലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ വരുമാന പരിധിയുള്ളവര്‍ക്ക് 20 ശതമാനം ആദായനികുതി  നല്‍കിയാല്‍ മതിയെന്ന ശുപാര്‍ശയും സര്‍ക്കാറിന് മുന്‍പിലുണ്ട്. 20 ലക്ഷം മുതല്‍ രണ്ടു കോടി വരെ വരുമാനപരിധിയിലുള്ളവര്‍ക്ക് 30 ശതമാനവും, രണ്ടുകോടിയ്ക്ക് മുകളിലുള്ളവര്‍ 35 ശതമാനം നികുതിയും പഖ്യാപിക്കാന്‍ സാധ്യതയുണ്ട്. 

കോര്‍പ്പറേറ്റുകളുടെ താളത്തിനനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സാമ്പത്തിക നയം വിപുലീകരിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ആരോപണം. ഇതിനിടയിലാണ് ആദായ നികുതി നിരക്കില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളുടെയും കയ്യടി വാങ്ങാന്‍ ആലോചിക്കുന്നത്. അതേസമയം രാജ്യത്ത് ഇപ്പോള്‍ മാന്ദ്യമില്ലെന്നും അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട ചില പ്രതസിന്ധികള്‍ മാത്രമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved