
രാജ്യത്തെ ആറ് മുന്‍ നിര കമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ നേട്ടം. ആറ് മുന്‍നിര കമ്പനികളില്‍ ആകെ കൂട്ടിച്ചേര്‍ക്കപ്പെട്ടത് ഏകദേശം 1.26 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചതോടെയാണ് കഴിഞ്ഞ രണ്ടാഴ്ച്ചയിലും മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ നേട്ടം രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി എന്നീ കമ്പനികളുടെ വിപണി മൂല്യത്തിലാണ് കഴിഞ്ഞയാഴ്ച്ച റെക്കോര്‍ഡ് നേട്ടം രേഖപ്പെടുത്തിയത്. അതേസമയം എച്ച് യുല്‍, കോട്ടക് മഹീന്ദ്ര ബാങ്ക്,, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളുടെ വിപണി മൂല്യത്തിലും നേട്ടം രേഖപ്പെടുത്തി. എന്നാല്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസെസ് (ടിസിഎസ്), എസ്ബിഐ, എച്ച്ഡിഎഫ്‌സി എന്നീ കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ നഷ്ടവും രേഖപ്പെടുത്തി.
എന്നാല്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 34,453.13 കോടി രൂപയായി ഉയര്‍ന്ന് 8,29,632.75 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 8,29,632.75 കോടി രൂപയായി ഉയരുകയും ചെയ്തു. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 24,098.72 ഉയരുകയും ചെയ്തു. എന്നാല്‍ ഐസിഐസിഐയുടെ വിപണി മൂല്യം 20,603.11 കോടി രൂപയായി ഉയര്‍ന്ന് 2,90,132.25 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
എച്ച് യുഎല്ലിന്റെ ആകെ വിപണി മൂല്യം 8,659.25 കോടി രൂപയായി ഉയര്‍ന്ന് ആകെ വിപണി മൂല്യം 4,35,062.28 കോടി രൂപയിലേക്കെത്തി. എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയ കുഴപ്പങ്ങള്‍ മൂലം എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 18,250.8 നഷ്ടം രേകപ്പെടുത്തി. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 2,51,004.70 കോടി രൂപയിലേക്കെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ ഏകദേശം 9,771.22 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ 9,771.22 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ വിപണി മൂല്യത്തില്‍ 3,339.62 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്‌തെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.