ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ നഷ്ടം; റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ തകര്‍ച്ചയുണ്ടായി

July 22, 2019 |
|
News

                  ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ നഷ്ടം; റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ തകര്‍ച്ചയുണ്ടായി

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ രാജ്യത്തെ ആറ് മുന്‍നിര കമ്പനികളില്‍ ഭീമമയ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 62,147.7 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തിലും വന്‍ ഇടിവാണ് കഴിഞ്ഞയാഴ്ച്ച രേഖപ്പെടുത്തിയത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലും വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിപണിയില്‍ രൂപപ്പെട്ട ആശങ്കളും, ആഭ്യന്തര തലത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധിയും, ബജറ്റ് പ്രഖ്യാപനങ്ങളിലുള്ള ആശയകുഴപ്പവുമാണ് കഴിഞ്ഞയാഴ്ച ആവസാനിച്ച വ്യാപരത്തില്‍  ഇടിവ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍  യുണിലിവര്‍ എല്‍ടിഡി (എച്ച്‌യുഎല്‍), ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ്രാ ബാങ്ക് എന്നീ പ്രമുഖ കമ്പനികളുടെ വിപണി മൂല്യത്തിലാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 20,031.5 കോടി രൂപയായി ചുരുങ്ങി 7,91,750.71  കോടി രൂപയിലേക്കെത്തുകയും ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒന്നാംപാദത്തിലെ വരുമാനത്തില്‍ വന്‍ നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ടിസിഎസിന്റെ വിപണി മൂല്യം 11,632.4 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തി 7,79,351.54 കോടി രൂപയിലേക്കെത്തുകയും ചെയ്തു. എന്നാല്‍ രാജ്യത്തെ പ്രംമുഖ ബാങ്കായ ഐസിഐസിഐ ബാങ്കിന്റഎ വിപണി മൂല്യത്തില്‍ 10,928.1 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഐടിസിയുടെ വിപണി മൂല്യത്തിലാവട്ടെ 8,035.26  കോടി രൂപയുടെ ഇടിവും. പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 6,738.08 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തി കമ്പനിയുടെ ആകെ മൂല്യം 3,17,716.17 കോടി രൂപയിലേക്കെത്തി. എച്ച്്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 4,782.42 കോടി രൂപയിലേക്കെത്തി 6,49,302.53 കോടി രൂപയിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം  നാല് കമ്പനികളുടെ വിപണി മൂല്യത്തില്‍ കുതിച്ചാട്ടം ഉണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ 25,125.99 കോടി രൂപയുടെ നേട്ടമാണ് ഉണ്ടാക്കിയത്. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യത്തില്‍ 8,152.05 കോടി രൂപയുടെ നേട്ടമാണുണ്ടാക്കിയത്. കോട്ടക് മഹീന്ദ്രാബാങ്കിന്റെ വിപണി മൂല്യത്തില്‍ 2,990.49 കോടി രൂപയുടെ നേട്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എച്ച് യുഎല്ലിന്റെ വിപണി മൂല്യം ആകെ രേഖപ്പെടുത്തിയത് 2,489.52 കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved