
ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ രാജ്യത്ത് ആറ് കമ്പനികള്‍ക്ക് നഷ്ടം വന്നതായി റിപ്പോര്‍ട്ട്. നാല് പ്രമുഖ കമ്പനികള്‍ക്ക് മാത്രമാണ് വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച നേട്ടം കൊയ്യാന്‍ പറ്റിയത്. ആറ് പ്രമുഖ കമ്പനികളുടെ നഷ്ടം 34,590 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം വിപണി മൂല്യത്തില്‍ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയത് പൊതുമേഖലാ ബാങ്കായ എസ്ബിഐക്കാണ്. എസ്ബിഐയുടെ ആകെ നഷ്ടം 9,727.83 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എച്ചഡിഎഫ്‌സി ബാങ്ക്, എച്ച് യുഎല്‍, എച്ച്ഡിഎഫ്‌സി കാര്‍ഡ്, ഇന്‍ഫോസിസ് എന്നീ കമ്പനികളുടെ വിപണി മൂല്യത്തിലാണ് കഴിഞ്ഞയാഴ്ച നേട്ടം രേഖപ്പെടുുത്തിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് എല്‍ടിഡി (ആര്‍ഐഎല്‍), ടിസിഎസ്, ഐടിസി, എസ്ബിഐ, കോടക് മഹീന്ദ്രാ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികളിലാണ് നഷ്ടമുണ്ടായത്. എസ്ബിഐയുടെ വിപണി മൂല്യത്തിലുണ്ടായ നഷ്ടം 9,727.83 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതോടെ ബാങ്കിന്റെ ആകെ വിപണി മൂല്യം 3,04,909.35 കോടി രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ടിസിഎസിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ നഷ്ടം 6,716.76 കോടി രൂപയാണ്. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 8,17,625.87 കോടി രൂപയിലേക്കെത്തി. ഐടിസിയുടെ വിപണി മൂല്യത്തില്‍ രേഖപ്പെടുത്തിയ നഷ്ടം 3,371.12 കോടി രൂപയും, കോടക് മഹീന്ദ്രാ ബാങ്കിന്റെ വിപണി മൂല്യം 1,389.95 കോടി രൂപയായി താഴ്ന്ന് 2,88,708.23 കോടി രൂപയായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം നാല് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്തത് എച്ച്‌യുഎല്‍ ആണ്. 10,055.5 കോടി രൂപയാണ് എച്ച്‌യുഎല്ലിന്റെ നേട്ടത്തില്‍ രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 7,211.09 കോടി രൂപയായി ഉയര്‍ന്നു. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച 4,614.95 കോടി രൂപ വര്‍ധിച്ചു. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 1,092.24 കോടി രൂപ അധികരിച്ച് ആകെ വിപണി മൂല്യം 3,23,016.95 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.