ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ 53,459 കോടി രൂപയുടെ ഇടിവെന്ന് റിപ്പോര്‍ട്ട്

June 24, 2019 |
|
News

                  ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ 53,459 കോടി രൂപയുടെ ഇടിവെന്ന് റിപ്പോര്‍ട്ട്

മുംബൈ: കഴിഞ്ഞയാഴ്ച അവസാനിച്ച വ്യാപാരത്തില്‍ ആറ് കമ്പനികള്‍ക്ക് വിപണി മൂല്യത്തില്‍ കനത്ത നഷ്ടം രേഖപ്പെടുത്തിയതായി  റിപ്പോര്‍ട്ടിലൂടെ വ്യക്താമാക്കുന്നു. രാജ്യത്തെ ആറോളം വരുന്ന പ്രമുഖ കമ്പനികളുടെ  നഷ്ടം  53,459 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തിലാണ് കഴിഞ്ഞയാഴ്ച ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയതെന്നാണ്  കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎഎല്‍, എച്ച്ഡിഎഫ്‌സി, ഐടിസി എന്നീ കമ്പനികളുടെ വിപണി മൂല്യത്തിലാണ് കഴിഞ്ഞയാഴ്ച്ച ഇടിവ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ 23,929.9 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 10,889.80 കോടി രൂപയിലേക്ക് ചുരുങ്ങി.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിപണി മൂല്യത്തില്‍ രേഖപ്പെടുത്തിയ നഷ്ടം 12,177 കോടി രൂപയും,  എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യത്തില്‍ രേഖപ്പെടുത്തിയ നഷ്ടം 7,148.88 കോടി രൂപയും, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂൂല്യത്തില്‍ രേഖപ്പെടുത്തിയ നഷ്ടം 4,885.48 കോടി രൂപയും, ഐടിസിയുടെ വിപണി  മൂല്യത്തില്‍ രേഖപ്പെടുത്തിയ ആകെ നഷ്ടം 4,535.7 കോടി  രൂപയുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

അതേസമയം വിപണി മൂല്യത്തില്‍ നേട്ടം കൊയ്തത് നാല് കമ്പനികളിലാണ്. ഇന്‍ഫോസിസ്, കോട്ടക് മഹിന്ദ്രാ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ കമ്പനികളാണ് വിപണി മൂല്യത്തില്‍ നേട്ടം കൊയ്തത്. 

 

Related Articles

© 2025 Financial Views. All Rights Reserved