
വെള്ളിയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ രാജ്യത്തെ ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് 1.15 ലക്ഷം കോടി രൂപ. കോര്‍പ്പറേറ്റ് നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തെ ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യം കുതിച്ചുയര്‍ന്നത്. കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ആറ് കമ്പനികളില്‍ സംയോജിതമായി കൂട്ടിച്ചേര്‍ത്തത് ഭീമമായ തുകയാണ്. അതേസമയം കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ കൂടുതല്‍ നേട്ടം കൊയ്തത് എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍ എന്നീ കമ്പനികളാണ്.
കോര്‍പ്പറേറ്റ് നികുതി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ വെള്ളിയാഴ്ച്ച ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തിലാണ് അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,921 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം അവസാനിച്ചത്. ആര്‍ഐഎല്‍, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസി ബാങ്ക്, എസ്ബിഐ എന്നീ കമ്പനികളും മികച്ച നേട്ടമാണ് കഴിഞ്ഞയാഴ്ച്ച നേടിയത്. എന്നാല്‍ നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ഐടിസി എന്നീ കമ്പനികളുടെ വിപണി മൂല്യത്തിലാണ് നഷ്ടം ഉണ്ടായത്.
ഏറ്റവുമധികം നേട്ടം കൊയ്ത എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 39,375.82 കോടി രൂപയായി ഉയര്‍ന്ന് 6,56,546.3 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച കൂട്ടിച്ചേര്‍ത്തത് 35,697.75 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 18,288.37 കോടി രൂപയായി ഉയര്‍ന്ന് 7,95,179.62 കോടി രൂപയിലേക്കെത്തി. കോട്ടക് മഹീന്ദ്ര ബാങ്ക് 10,494.42 കോടി രൂപയായി ഉയര്‍ന്ന് 2,93,824.83 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എസ്ബിഐയുടെ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് 8,924.61 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഐസിസിഐ ബാങ്കിന്റെ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് 2,655.01 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ ആകെ രേഖപ്പെടുത്തിയത് ഏകദേശം 7,75,092.58 കോടി രൂപയോളമാണ്.
അതേസമയം നാല് കമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ നഷ്ടം ഉണ്ടായി. ടിസിഎസിന്റെ വിപണി മൂല്യം 28,424.3 കോടി രൂപയോളം ചുരുങ്ങി 7,75,092.58 കോടി രൂപയിലേക്കെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തിലാവട്ടെ 10,329.6 കോടി രൂപയോളമാണ് ചുരുങ്ങിയത്. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യത്തില്‍ 5,792.01 കോടി രൂപയോളം ചുരുങ്ങി 3,54,270.94 കോടി രൂപയിലേക്കെത്തി. ഐടിസിയുടെ വിപണി മൂല്യത്തിലാവട്ടെ 2,211.29 കോടി രൂപയോെളം നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.