
പ്രവര്‍ത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളില്‍ 11,576 കോടി രൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായി. കാലാവധി പൂര്‍ത്തിയായതും നേരത്തെ പണം പിന്‍വലിച്ചതും കൂപ്പണ്‍ പെയ്മെന്റും ഉള്‍പ്പടെയുള്ള തുകയാണിത്. ഇത്തരത്തില്‍ നവംബറില്‍ മാത്രം 2,836 കോടി രൂപയാണ് ലഭിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ 1895 കോടി രൂപയും എഎംസിക്ക് സമാഹരിക്കാനായി.
ഇതോടെ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ലൊ ഡ്യൂറേഷന്‍ ഫണ്ടില്‍ 48ശതമാനം തുകയും നിക്ഷേപകര്‍ക്ക് വിതരണംചെയ്യാന്‍ ലഭ്യമായിട്ടുണ്ട്. അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഡൈനാമിക് ആക്യുറല്‍ ഫണ്ട്, ക്രഡിറ്റ് റിസ്‌ക് ഫണ്ട് എന്നിവയില്‍ യഥാക്രമം 46ശതമാനം, 33ശതമാനം, 14 ശതമാനം എന്നിങ്ങനെയാണ് വിതരണത്തിന് തുകയുള്ളത്.
കോടതി വ്യവഹാരങ്ങള്‍ തീര്‍പ്പാകുന്നമുറയ്ക്ക് നിക്ഷേപകര്‍ക്ക് പണംതിരിച്ചുനല്‍കുമെന്ന് എഎംസി അറിയിച്ചു. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നുലക്ഷത്തിലധികം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാനുള്ളത്.