ഉപഭോക്തൃ ബന്ധം ശക്തിപ്പെടുത്താന്‍ ഉത്തരേന്ത്യയില്‍ വേരുറപ്പിച്ച് സ്‌കോഡ

April 11, 2022 |
|
News

                  ഉപഭോക്തൃ ബന്ധം ശക്തിപ്പെടുത്താന്‍ ഉത്തരേന്ത്യയില്‍ വേരുറപ്പിച്ച് സ്‌കോഡ

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്‌കോഡ ഇന്ത്യയുടെ സാന്നിധ്യം രണ്ടു മടങ്ങായി വര്‍ദ്ധിച്ചു. ഈ മേഖലയില്‍ സ്‌കോഡ ഇന്ത്യയുടെ ആവശ്യക്കാര്‍ ഉയര്‍ന്നു വരുന്നുണ്ട്. 2019ല്‍ ഉപഭോക്തൃ ബന്ധമുള്ള സെന്ററുകള്‍ 25 ആയിരുന്നത് 2022ല്‍ 51 ആയി വര്‍ദ്ധിപ്പിച്ചതു വഴി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 104 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്ന് കമ്പനി പറഞ്ഞു. കൂടാതെ, കമ്പനി ഉത്തരേന്ത്യയിലെ നഗരങ്ങളില്‍ 127 ശതമാനം വ്യാപിച്ചു. 2019 ല്‍ 15 നഗരങ്ങള്‍ മാത്രമുണ്ടായിരുന്ന സ്‌കോഡ 2022 ല്‍ 34 നഗരങ്ങളിലേക്ക് വളര്‍ന്നു.

ഈ മേഖലയിലെ വളര്‍ച്ച സ്‌കോഡയുടെ ഇന്ത്യ 2.0 പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. കാരണം പുതിയ പ്ലാറ്റ്‌ഫോമുകളും ഉല്‍പ്പന്ന ലൈനുകളും അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒപ്പം വാഹന നിര്‍മ്മാതാവും ഉപഭോക്താവും തമ്മിലുള്ള ബന്ധവും ഉറപ്പാക്കുന്നു. ഉപഭോക്തൃ ടച്ച് പോയിന്റുകളിലെ വര്‍ദ്ധനവ് കമ്പനിയുടെ വില്‍പന 17 ശതമാനം വളര്‍ച്ചയിലേക്ക് നയിച്ചു.

സോളന്‍, ഡെറാഡൂണ്‍, ബറേലി, കാണ്‍പൂര്‍, പ്രയാഗ്രാജ്, കോട്ട എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനുള്ള സൗകര്യങ്ങളാണിപ്പോള്‍ കാര്‍ നിര്‍മ്മാതാവ് സജ്ജീകരിച്ചിരിക്കുന്നത്. വരും മാസങ്ങളില്‍ അമൃത്സര്‍, മൊറാദാബാദ്, വാരണാസി, റൂര്‍ക്കി എന്നിവിടങ്ങളിലേക്കും ശൃംഖല വിപുലീകരിക്കും.

ഇത് ഒരു തുടക്കം മാത്രമാണ്. വരും മാസങ്ങളില്‍ കമ്പനി കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു. മികച്ച സേവനം നല്‍കുകയും ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ ആത്യന്തിക ലക്ഷ്യമെന്നും സ്‌കോഡ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു. 2021 സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വളര്‍ച്ചയുടെ വര്‍ഷമായിരുന്നു. കഴിഞ്ഞവര്‍ഷം കമ്പനിയുടെ വില്‍പ്പനയില്‍ 130 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം മൊത്തത്തിലുള്ള വില്‍പ്പനയുടെ ഇരട്ടിയാണ് വാഹന നിര്‍മാതാക്കളുടെ ലക്ഷ്യവയ്ക്കുന്നത്.

Read more topics: # സ്‌കോഡ, # Skoda,

Related Articles

© 2024 Financial Views. All Rights Reserved