ജിഡിപിയില്‍ നേരിയ പുരോഗതി

February 26, 2020 |
|
News

                  ജിഡിപിയില്‍ നേരിയ പുരോഗതി

മുംബൈ: ഒക്‌റ്റോബര്‍ - ഡിസംബര്‍ ത്രൈമാസത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിയ പുരോഗതിയുടെ സൂചനകള്‍ നല്‍കിയതായി സര്‍വേ ഫലം. ഗ്രാമീണ ആവശ്യകതയിലും സ്വകാര്യ ഉപഭോഗത്തിലും അല്‍പ്പം മെച്ചപ്പെടല്‍ ഉണ്ടായതായി റോയിട്ടേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, റീട്ടെയ്ല്‍ പണപ്പെരുപ്പം ജനുവരിയില്‍ 7.59 ശതമാനമായി ഉയര്‍ന്നത് ഉപഭോഗത്തിനും ആവശ്യകതയ്്ക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയിലായിരുന്നു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. എന്നാല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വാര്‍ഷിക വളര്‍ച്ച മൂന്നാം പാദത്തില്‍ 4.7 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കാക്കുന്നത്. മുന്‍ പാദത്തില്‍ 4.5 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.സര്‍വെയില്‍ പങ്കെടുത്ത 90 ശതമാനം സാമ്പത്തിക വിദഗ്ധരും ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ 5 ശതമാനം വരെയെത്താവുന്ന വളര്‍ച്ച ചൂണ്ടിക്കാട്ടി. കാലാവസ്ഥ സാധാരണ നിലയിലായിരുന്നതും കാര്‍ഷികമേഖലയില്‍ നേരിയ തോതിലുള്ള വീണ്ടെടുക്കലുണ്ടായതും ഈ മേഖലയിലെ സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിച്ചതും വളര്‍ച്ചയെ സഹായിച്ചിട്ടുള്ളതായി ബാര്‍ക്ലേസിലെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി.

 

Read more topics: # ജിഡിപി, # GDP growth,

Related Articles

© 2025 Financial Views. All Rights Reserved