പ്രത്യക്ഷ നികുതി വരുമാനത്തില്‍ ഇടിവ്; ബജറ്റ് ലക്ഷ്യം പൂര്‍ത്തീകരിക്കാനികില്ലെന്ന് വിലയിരുത്തല്‍

October 26, 2019 |
|
News

                  പ്രത്യക്ഷ നികുതി വരുമാനത്തില്‍ ഇടിവ്; ബജറ്റ് ലക്ഷ്യം പൂര്‍ത്തീകരിക്കാനികില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: പ്രത്യക്ഷ നികുതി സമാഹരണത്തില്‍ ഭീമമായ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. നികുതി സമാഹരണം 3.5 ശതമാനത്തിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടപ്പുവര്‍ഷം പകുതിയിലേക്കെത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷച്ചതിനേക്കാള്‍ കുറവാണ് പ്രത്യക്ഷ നികുതി വരുമാനത്തില്‍ ഒക്ടോബര്‍ വരെ രേഖപ്പെടുത്തിയിട്ടുള്ളത്. ബജറ്റ് ലക്ഷ്യം 17.3 ശതമാനം പ്രത്യക്ഷ നികുതി വരുമാനത്തില്‍ നേടാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ പ്രത്യക്ഷ നികുതി സമാഹരണം 30 ശതമാനമാകണമെന്നാണ് കണക്കുകള്‍ പ്രകാരം വ്യക്തമാക്കുന്നത്. 

രാജ്യം മാന്ദ്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യവും, കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും പ്രത്യക്ഷ നികുതി വരുമാനത്തില്‍ ഭീമമായ ഇടിവ് വരുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.  കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് മൂലം കേ്ന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമായ ഇടിവ് വരുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. നടപ്പുവര്‍ഷത്തില്‍ മാത്രം കോര്‍പ്പറേറ്റ് നകുതിയിലെ ആകെ വരുമാനം 2.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കോര്‍പ്പേറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. 

മാന്ദ്യത്തില്‍ നിന്ന് കരകയറാനും, സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുമാണ് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയാല്‍ വ്യവസായിക വളര്‍ച്ച ശക്തിപ്പെടുമെന്നും, തൊഴില്‍ സാഹചര്യം വിപുലീകരിക്കപ്പെടുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കുന്നത് മൂലം സര്‍ക്കാറിന്റെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നും ഇതുവഴി കമ്പനികള്‍ക്ക് മാത്രമാകും നേട്ടമുണ്ടാവുക എന്നാണ് ഒരുവിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved