ഓട്ടോമൊബീല്‍ വ്യവസായത്തില്‍ മാന്ദ്യം നേരിട്ടതോടെ സ്റ്റീല്‍ മേഖലയ്ക്കും കനത്ത ആഘാതം; നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം കുറക്കാനുള്ള തീരുമാനം സ്റ്റീല്‍ മേഖലയ്ക്ക് തിരിച്ചടി

August 10, 2019 |
|
News

                  ഓട്ടോമൊബീല്‍ വ്യവസായത്തില്‍ മാന്ദ്യം നേരിട്ടതോടെ സ്റ്റീല്‍ മേഖലയ്ക്കും കനത്ത ആഘാതം;  നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം കുറക്കാനുള്ള തീരുമാനം സ്റ്റീല്‍ മേഖലയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഓട്ടോമൊബീല്‍ വ്യാവസായത്തില്‍ ഇടിവ് വന്നതോടെ സ്റ്റീല്‍ വ്യവസായത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം രാജ്യത്തെ വ്യവസായിക പ്രമുഖര്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ടാറ്റാ സ്റ്റീല്‍ സിഇഒ ടിവി നരേന്ദ്രനാണ് ഇക്കാര്യം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഓട്ടോ മൊബീല്‍ വ്യവസായത്തില്‍ ഇപ്പോള്‍ നേരിട്ട പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി വ്യവസായിക പ്രമുഖര്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ടാറ്റാ സ്റ്റീല്‍ സിഇഒ ടിവി നരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആഭ്യന്തര സ്റ്റീല്‍ ഉപഭോഗത്തില്‍ 20 ശതമാനത്തോളം വരുന്നത് ഓട്ടോ മൊബൈല്‍ വ്യവസായിക മേഖലയില്‍ നിന്നാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

എപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വാഹന വില്‍പ്പനയില്‍ വന്‍ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവിധ കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. രാജ്യത്ത് മൂന്ന് മാസത്തിനിടെ വാഹന വില്‍പ്പനയില്‍ 12.35 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് വിവിധ കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മാസത്തിനിടെ വാഹന വില്‍പ്പന 60,85,406 യൂണിറ്റിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ ആകെ വില്‍പ്പന 69,42,742 യൂണിറ്റായിരുന്നുവെന്നാണ് എസ്‌ഐഎഎം വ്യക്തമാക്കുന്നത്. വാഹന വില്‍പ്പനയിലെ ഇടിവിന് കാരണം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ജിഎസ്ടിയും ഇല്‌ക്ടോണിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത് മൂലനവുമാണെന്നുമാണ് ആരോപണം. 

അതേസമയം വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം.

Related Articles

© 2025 Financial Views. All Rights Reserved