വില്‍പ്പന മേളയില്‍ ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ നേടിയത് റെക്കോര്‍ഡ് നേട്ടം; ചെറുപട്ടണങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കമ്പനികള്‍ക്കായെന്ന് വിലയിരുത്തല്‍

October 07, 2019 |
|
News

                  വില്‍പ്പന മേളയില്‍ ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ നേടിയത് റെക്കോര്‍ഡ് നേട്ടം; ചെറുപട്ടണങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കമ്പനികള്‍ക്കായെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി:  ആഗോള തലത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫ്‌ളിപ്പ്കാര്‍ട്ടും, ആമസോണും ഇന്ത്യയില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാല് വരെ സംഘടപ്പിച്ച വില്‍പ്പന മേളയ്ക്ക് മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ട്.  ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ക്ക് വില്‍പ്പന മേളയില്‍ മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തസല്‍. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ കമ്പനികള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. 

ഇ-കൊമേഴ്‌സ് വില്‍പ്പന മേളയില്‍ റെക്കോര്‍ഡ് നേട്ടമാണ് ഇരുവഭാഗം കമ്പനികളും നേടിയിട്ടുള്ളത്. രണ്ട് കമ്പനികളുടെയും വില്‍പ്പന ഏകദേശം 370 കോടി ഡോളര്‍ കടന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആറ് ദിവസംകൊണ്ട് 26,000 കോടി രൂപയുടെ നേട്ടമാണ് കമ്പനികള്‍ കൊയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം നേട്ടമാണ് കമ്പനികള്‍ കൊയ്തത്. 

ഇരുവിഭാഗം കമ്പനികളും മികച്ച നേട്ടമാണ് വിപണിയിലടക്കം കൊയ്തതെടുത്തിട്ടുള്ളത്. വില്‍പ്പന മേള അവസാനിപ്പിച്ചപ്പോള്‍ ആമസോണ്‍ 50 ശതമാനം വിപണി വിഹതം നേടിയെടുത്തുവെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് 73 ശതമാനം വിപണി വിഹതവും നേടി. ചെറുപട്ടങ്ങളില്‍ നിന്നും, ഗ്രാമങ്ങളില്‍ നിന്നുമുള്ള ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇരുവിഭാഗം കമ്പനികള്‍ക്കും മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഫ്‌ളിപ്പാര്‍ട്ടിലേക്ക് വില്‍പ്പന മേളയോടനുബന്ധിച്ച് 50 ശതമാനം ഉപയോക്താക്കള്‍ ഒഴുകിയെത്തിയിട്ടുണ്ട്. ആമസോണിന് 99 ശതമാനം ഉപയോക്താക്കളെ നേടാന്‍ സാധിച്ചിട്ടുണ്ടെന്നും ഇരുവിഭാഗം കമ്പനികളും അവകാശപ്പെടുന്നുണ്ട്. വിവിധ സ്മാര്‍ട് ഫോണുകളുടെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം കൊയ്താണ് കമ്പനികള്‍ വില്‍പ്പന മേള അവസാനിപ്പിച്ചത്. 

ആമസോണിന്റെ അവകാശവാദം ഇങ്ങനെയൊക്കെ 

150 എയര്‍ബസ് എ380എസിന്റെ അത്രവലിപ്പത്തില്‍ ഫയര്‍ ടിവി സ്റ്റിക്കുകള്‍ ആറ് ദിവസംകൊണ്ട് വിറ്റു. ചെറുപട്ടണങ്ങളില്‍ തങ്ങള്‍ക്ക് മികച്ച നേട്ടം. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിച്ചു. 

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കണക്കുകള്‍ 

വന്‍തോതില്‍ ടിവി, വാഷിങ് മെഷീന്‍, എസി, ഫ്രിഡ്ജ് എന്നിവ വിവിധ കേന്ദ്രങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചു. പത്ത് ഓര്‍ഡറുകളില്‍ ഒന്നെന്ന കണക്കില്‍ പുതിയ പിന്‍കോഡ് വിലാസങ്ങളില്‍നിന്ന് ഓര്‍ഡറെത്തി. ഫാഷന്‍ ഉത്പ്പന്നങ്ങളില്‍ മികച്ച നേട്ടം. പിന്‍കോഡ് ഡാറ്റയില്‍ വര്‍ധനവെന്ന് കമ്പനിയുടെ അവകാശ വാദം. 

Related Articles

© 2025 Financial Views. All Rights Reserved