കൊക്കിലൊതുങ്ങിയ ഐ ഫോണുമായി ആപ്പിള്‍ മാര്‍ച്ചിലെത്തും; 4.7 ഇഞ്ച് സ്‌ക്രീനും ഫിംഗര്‍ പ്രിന്റ് റീഡറുമുള്ള ഐ ഫോണ്‍ ടഋ2 കുറഞ്ഞ വിലയിലുള്ള ഒരു കിടുക്കാച്ചി ഐ ഫോണെന്ന് റിപ്പോര്‍ട്ട്

January 23, 2020 |
|
News

                  കൊക്കിലൊതുങ്ങിയ ഐ ഫോണുമായി ആപ്പിള്‍ മാര്‍ച്ചിലെത്തും; 4.7 ഇഞ്ച് സ്‌ക്രീനും ഫിംഗര്‍ പ്രിന്റ് റീഡറുമുള്ള ഐ ഫോണ്‍ ടഋ2 കുറഞ്ഞ വിലയിലുള്ള ഒരു കിടുക്കാച്ചി ഐ ഫോണെന്ന് റിപ്പോര്‍ട്ട്

കൊക്കിലൊതുങ്ങിയ ഐ ഫോണുമായി ആപ്പിള്‍ മാര്‍ച്ചില്‍ വിപണിയിലെത്തും. കുറഞ്ഞ വിലയില്‍ ഐ ഫോണ്‍ എസ്ഇ2 ആണ് ആപ്പിള്‍ പുതുതായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ ഉത്പാദനം തുടങ്ങുന്ന ഫോണ്‍ മാര്‍ച്ചില്‍ വിപണിയിലെത്തും. ഐഫോണ്‍ എട്ടിന് ശേഷം ഉപേക്ഷിച്ച ടച്ച് ഐഡി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ആണ് ഈ ഐഫോണിന് ഉപയോഗിക്കുന്നത്.

4.7 ഇഞ്ച് സ്‌ക്രീനുള്ള ഫോണില്‍ ഐഫോണ്‍ 11ന് സമാനമായ പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ വില ഇനിയും നിശ്ചയിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 2020ന് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആപ്പിള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. 35,500 രൂപയാായിരിക്കും ഇതിന്റെ ഇന്ത്യയിലെ വില എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 8ന് സമാനമായിരിക്കും ഈ ഫോണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

2017ല്‍ ഐഫോണ്‍ എസ്ഇ റിലീസ് ചെയ്യുമ്പോള്‍ 399 ഡോളറായിരുന്നു ഇതിന്റെ വില. ഐഫോണ്‍ 11ല്‍ ഉപയോഗിച്ചിരുന്ന A 13 ചിപ്പാണ് എസ്ഇ2 വിലും ഉപയോഗിച്ചിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved