സ്മാര്‍ട് ഫോണിന് ഇനി വില ഉയര്‍ന്നേക്കും; കൊറോണ ഭീതിയില്‍ ലോകം നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധി; ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഉത്പ്പാദനം വെട്ടിക്കുറച്ചതോടെ ലോകം നേരിടുന്നത് ഏറ്റവും വലിയ ഇലക്ടോണിക്‌സ് ക്ഷാമം

March 03, 2020 |
|
News

                  സ്മാര്‍ട് ഫോണിന് ഇനി വില ഉയര്‍ന്നേക്കും;  കൊറോണ ഭീതിയില്‍ ലോകം നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധി; ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഉത്പ്പാദനം വെട്ടിക്കുറച്ചതോടെ ലോകം നേരിടുന്നത് ഏറ്റവും വലിയ  ഇലക്ടോണിക്‌സ് ക്ഷാമം

ഗോളതലത്തിലെ ഏറ്റവും വലിയ ബിസിനസ് ഹബ്ബായ ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ ലോകം അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. ഇലക്ട്രോണിക് ഉത്പ്പന്നങ്ങളുടെ കേന്ദ്രമായ ചൈന, ആഗോള ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കുത്തക കീഴടക്കിയ  ചൈനീസ് കമ്പനികളുടെ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയതോടെ ലോകത്ത് ഇലക്ടോണിക്‌സ് ഉത്പ്പന്നങ്ങളുടെ ക്ഷാമം ശക്തമായെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇന്ത്യന്‍ വിപണിയിലെ സ്മാര്‍ട്‌ഫോണ്‍ ഏകാധിപതികള്‍ തന്നെ ചൈനയാണ്. ചൈനയില്‍ കൊറോണ വൈറസ് ശക്തിപ്രാപിച്ചതോടെ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം വെട്ടിക്കുറക്കുയും, നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടുകയും ചെയ്തു.  

അതേസമയം ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഇത് മൂലം വലിയ പ്രതിസന്ധി നേരിടാനും, സ്മാര്‍ട് ഫോണുകള്‍ക്ക് വില വര്‍ധിക്കാനുള്ള സാഹചര്യവും ശക്തമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണുകള്‍ ചൈനീസ് കമ്പനികളുടേതാണ്. കൊറോണ വൈറസ് ചൈനയ്ക്ക് പുറത്തും വ്യാപകമായതോടെ ആഗോള തലത്തിലെ ബിസിനസ് ഇടപാടുകളും,  നിക്ഷേപ ഇടപാടുകളും, സാമ്പത്തിക പ്രവര്‍ത്തനങ്ങളുമെല്ലാം ഇപ്പോള്‍ മന്ദഗതിയിലാണ്.  മാത്രമല്ല. റെഡ്മി, ഷഓമി, ഓപ്പോ, തുടങ്ങിയ സ്മാര്‍ട് ഫോണുകളുടെ ലഭ്യത കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടായിട്ടുള്ളത് ആപ്പിളിനാണെന്നാണ് വിലയിരുത്തല്‍. ആഗോളതലത്തില്‍ സ്മാര്‍ട്‌ഫോണ്‍  ഉത്പ്പന്നങ്ങളുടെ വിതരണത്തിലും, വില്‍പ്പനയിലുമെല്ലാം ആപ്പിള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ചൈനയിലെ ആപ്പിള്‍ കമ്പനിയുടെ റീട്ടെയിലര്‍ സ്്റ്റോറുകള്‍ ഉടന്‍ തുറന്നേക്കില്ലെന്ന് അധികൃതര്‍.42 സ്റ്റോറുകളാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. അതേസമയം  അടഞ്ഞുകിടക്കുന്ന സ്റ്റോറുകള്‍ വീണ്ടും തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിളിനെ കൂടാതെ നിരവധി മുന്‍നിര ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ ചൈനയിലെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഫാക്ടറികളും കടകളും കമ്പനികളും അടഞ്ഞുകിടക്കുകയാണ്. അതേതുടര്‍ന്ന് വന്‍ സാമ്പത്തിക നഷ്ടമാണ് ചൈനക്ക് നേരിട്ടിരിക്കുന്നത്. കമ്പനികളുടെ ജോലികള്‍ സ്ഥിരമായി മുടങ്ങുന്നതിനാല്‍ ചൈനയില്‍ 'വര്‍ക് ടു ഹോം' മോഡിലേക്ക് മാറുകയാണെന്നാണ് വിവരം.

ഇനി സംഭവിക്കാന്‍ പോകുന്നത്

ചൈനയിലെ ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടായാല്‍ സ്മാര്‍ട് ഫോണുകളുടെ വില വര്‍ധിക്കുന്നതിന് കാരണമാകും.ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ ആവശ്യകതയില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായേക്കും. ചൈനയാണ് നിലവില്‍ ആഗോള തലത്തില്‍ ഏറ്റവുമധികം ഇലക്ടോണിക്‌സ് ഉത്പ്പാദനം ഉത്പ്പാദിപ്പിക്കുന്ന രാഷ്ട്രം. കൂടുതല്‍ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഇലക്രോണിക്‌സ് ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തത് വഴി ചൈനയ്ക്ക് നിലവില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.  കൊറോണ വൈറസിന്റെ ആഘാതത്തില്‍ ചൈനയിലെ വിവിധ നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ അടച്ചുപൂട്ടിയതോടെ ലോകം ഇലക്ടോണിക്‌സ് ഉത്പ്പന്നങ്ങളുടെ കാര്യത്തില്‍ വലിയ ക്ഷാമം നേരിടും. ഇതുവഴി സ്മാര്‍ട് ഫോണിന്റെയും, ഇലക്ടോണിക്‌സ് ഉത്്പ്പന്നങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും.

കൊറോണയില്‍ വ്യോമയാന രംഗവും താറുമാറായി

സൗദി എയര്‍ലൈന്‍സും മലിന്‍ഡോ എയറും കൊച്ചി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകളും കൊച്ചിയിലേക്കുള്ള സര്‍വീസുകളുമാണ് വെട്ടിക്കുറിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ കുറച്ചതെന്നാണ് സൂചന.

സാങ്കേതിക കാരണങ്ങളാല്‍ സര്‍വീസുകളില്‍ കുറവുണ്ടാകുമെന്നാണ് സൗദി എയര്‍ലൈന്‍സും മലിന്‍ഡോ എയറും ഔദ്യോഗികമായി അറിയിക്കുന്നത്. അതേസമയം സൗദിയിലേക്കും മലേഷ്യയിലേക്കും മറ്റ് വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് സിയാല്‍ വിശദീകരിച്ചു.

Related Articles

© 2025 Financial Views. All Rights Reserved