
ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ഡീല്‍ ഇപ്പോള്‍ പുതിയ നീക്കങ്ങള്‍ നടത്തുകയെന്നാണ്. ബിസിനസ് വിപുലീകരണം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌നാപ് ഡീല്‍ 100 മില്യണ്‍ ഡോളര്‍ സമാഹരിക്കുകയെന്നതാണ് ലക്ഷ്യം. സോഫ്റ്റ് ബാങ്ക് അടക്കമുള്ള നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ മൂലധന സമാഹരണമാണ് സ്‌നാപ് ഡീല്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 2017 ല്‍ ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ഫ്‌ളിപ്പ്കാര്‍ട്ടുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
പിന്നീട് ചെറുപട്ടണങ്ങളിലും. ഗ്രാമങ്ങളിലും ബ്രാന്‍ഡുകള്‍ വിറ്റഴിച്ച് മുന്‍പോട്ട് പോവുകയാണ് സ്‌നാപ്ഡീല്‍. സ്‌നാപ്ഡീലില്‍ പകുതിയോളം നിക്ഷേപകര്‍ ഒഴുകിയെത്തുമെന്നാണ് വിവിധ കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആഗോള നിക്ഷേപകരും, പ്രദേശിക നിക്ഷേപകരും വരും കാലങ്ങളില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നാപ് ഡീലിലേക്ക് ഒഴുകിയെത്തുമെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 800 മില്യണ്‍ ഡോളര്‍ മുതല്‍ 1.2 ബില്യണ്‍ ഡോളര്‍ കമ്പനി നിക്ഷേപ സമാഹരണത്തിലൂടെ മൂല്യമായി കണക്കാക്കുന്നത്.
ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലെയ്ഞ്ചാണ് നിക്ഷേപ ഇടപാടുകള്‍ക്ക് പ്രധാനമായും നേതൃത്വം നല്‍കുക. ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആലിബാബ, ഫോക്‌സോണ്‍, തുടങ്ങിയവരെല്ലാം നിക്ഷേപകരായെനത്തുെമന്നാണ് ക്മ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.