സോഷ്യല്‍ മീഡിയ നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാവുന്നു; നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ഉറപ്പുവരുത്തും

March 23, 2019 |
|
News

                  സോഷ്യല്‍ മീഡിയ നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാവുന്നു; നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ഉറപ്പുവരുത്തും

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കും. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് പിഴയും, ജയില്‍ ശിക്ഷയും ഉറപ്പാക്കും. വാട്‌സാപ്പിലും, ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 

വാട്‌സാപ് ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകളും, ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുമെല്ലാം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. ലോകസഭാ തിരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെയെല്ലാം സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികള്‍ ഫെയ്‌സ് ബുക്ക് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 

ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി വിദ്വേഷം നിറഞ്ഞ പ്രചാരണങ്ങളും, മയക്കു മരുന്നടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിനും അന്വേഷണ ഏജന്‍സികള്‍ കര്‍ശനമായ ഇടപെടല്‍ നടത്താനാണ് തീരുമാനം. ഇത്തരം വിവരങ്ങളെല്ലാം ശേഖരിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ ട്രാക്ക് ചെയ്യും. സോഷ്യല്‍ മീഡയയുടെ ഇടപെടല്‍ മൂലം സമൂഹത്തില്‍ തെറ്റായ ചിന്തകള്‍ രൂപപ്പെട്ടുവെന്നും ഇത് തടയല്‍ അനിവാര്യമാണെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നുവെന്ന കണ്ടെത്തലിലാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഏജന്‍ിസകള്‍ തയ്യാറാവുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved