ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിച്ച് കേരളം; 1400 രൂപയാക്കി ഉത്തരവിറങ്ങി

September 08, 2020 |
|
News

                  ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിച്ച് കേരളം; 1400 രൂപയാക്കി ഉത്തരവിറങ്ങി

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. നിലവില്‍ 1300 രൂപയായിരുന്നത് സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി 100 രൂപ കൂടി വര്‍ധിപ്പിക്കുകയായിരുന്നു.

ക്ഷേമ പെന്‍ഷനുകള്‍ ഇനി എല്ലാ മാസവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ - ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന. ഓണത്തലേന്ന് നല്‍കിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഈ സര്‍ക്കാര്‍ വരുമ്പോള്‍ 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍. ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകള്‍ക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. വാഗ്ദാനങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ, ദൃഢനിശ്ചയത്തോടെ നടപ്പാക്കുകയാണ് സര്‍ക്കാര്‍. പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളോടുള്ള പ്രതിബദ്ധത പാലിക്കാനാണ് ശ്രമിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved