സോഫ്റ്റ് ബാങ്ക് ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരണം ലക്ഷ്യമിടുന്നു; പത്തിലധികം എക്‌സിക്യുട്ടീവുകളെ ഇന്ത്യയില്‍ നിയമിക്കും

July 24, 2019 |
|
News

                  സോഫ്റ്റ് ബാങ്ക് ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരണം ലക്ഷ്യമിടുന്നു; പത്തിലധികം എക്‌സിക്യുട്ടീവുകളെ ഇന്ത്യയില്‍ നിയമിക്കും

മുംബൈ: ഇന്ത്യയില്‍ സോഫ്റ്റ് ബാങ്ക് കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇിതന്റെ ഭാഗമായി സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടിന്റെ (എസ്വിഎഫ്) പ്രവര്‍ത്തനം വിപലീകരിക്കാനും, ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി 12 ലധികം പുതിയ എക്‌സിക്യുട്ടീവുകളെ ഇന്ത്യയില്‍ സോഫ്റ്റ് ബാങ്ക് നിയമിച്ചേക്കുമെന്നാണ് സൂചന. ഓപ്പറേറ്റിംഗ് മേഖല കേന്ദ്രീകരിച്ചാകും ഇന്ത്യയില്‍ സോഫ്റ്റ് ബാങ്ക് തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക. ആറോളം പുതിയ ഓപ്പറേറ്റിംഗ് പാര്‍ടനര്‍മാരെ സജ്ജകീരിച്ച് തങ്ങളുടെ പ്രവര്‍ത്തം സോഫ്റ്റ് ബാങ്ക് ശക്തിപ്പെടുത്തുക. കൂടുതല്‍ നിക്ഷേപ അവസരങ്ങളൊരുക്കാനും, പോര്‍ട്ട് ഫോളിയോ നിക്ഷേപ കമ്പനികളെ ശകതിപ്പെടുത്താനുമാണ് ഇന്ത്യയില്‍ സോഫ്റ്റ് ബാങ്ക് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ മേധാവിയായ സുമര്ഡ ജുനേജയെ തിരഞ്ഞെടുക്കുന്നത്.

അതേസമയം വിപുലീകരണ പ്രവര്‍ത്തനം ലക്ഷ്യമിട്ട് സുമര്‍ ജുനേജ കൂടുതല്‍ ആളുകളെ ടീമില്‍ ഉള്‍പ്പെടുത്തി വിപുലീകരണ പ്രവര്‍ത്തനവും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇതുവരെ 10 ബില്യണ്‍ ഡോളര്‍ സോഫ്റ്റ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എട്ട് ബില്യണ്‍ ഡോളറോളം വിഷന്‍ ഫണ്ട് വഴിയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ നിക്ഷേപിച്ചിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിവിധ കമ്പനികളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും, അന്താരാഷ്ട്ര വിപണി രംഗത്ത് കൂടുതല്‍ ഇടം നേടാനും സോഫ്റ്റ് ഇന്ത്യന്‍ കമ്പനികള്‍ക്ക് സഹായമായി നിന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

 

Related Articles

© 2025 Financial Views. All Rights Reserved