പിരാമല്‍ ഗ്രൂപ്പും സോഫ്റ്റ് ബാങ്കും ധാരണയായില്ല; നിക്ഷേപം നടത്തുന്നതില്‍ നിന്ന് സോഫ്റ്റ് ബാങ്ക് പിന്‍മാറിയേക്കുമെന്ന് സൂചന

September 28, 2019 |
|
News

                  പിരാമല്‍ ഗ്രൂപ്പും സോഫ്റ്റ് ബാങ്കും ധാരണയായില്ല; നിക്ഷേപം നടത്തുന്നതില്‍ നിന്ന് സോഫ്റ്റ് ബാങ്ക് പിന്‍മാറിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: വ്യക്തമായ ധാരണയും വിശ്വസവും ഇല്ലാത്തത് മൂലം പിരാമല്‍  ഗ്രൂപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് ജാപ്പനീസ് നിക്ഷേപ  ഗ്രൂപ്പായ സോഫ്റ്റ് ഗ്രൂപ്പ് പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്‌ല റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മസയോക്ഷി സണിന്റെ   ഒരു ബില്യണ്‍ ഡോളറിലധികം തുക നിക്ഷേപിച്ച് കൊണ്ട് പിരാമല്‍ ഗ്രൂപ്പുമായി സബഹകരിക്കാനായിരുന്നു നേരത്തെ ധാരണയായിരുന്നത്. 

അതേസമയം മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിരാമല്‍ ഗ്രൂപ്പ് ഹോള്‍സെയില്‍ വായ്പകളില്‍ നിന്ന് മാറി പ്രവര്‍ത്തിക്കാനുള്ള നീക്കം ജൂലൈയില്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഹോള്‍സെയില്‍ വായ്പകളില്‍ നിന്ന് കമ്പനി ഉപഭോക്തൃ വായ്പകളിലേക്ക് മാറി സഞ്ചരിക്കാനായിരുന്നു കമ്പനി നീക്കം നടത്തിയിരുന്നത്. എന്നാല്‍ പിരാമല്‍ ഗ്രൂപ്പ് പരമ്പാരഗത ഹോള്‍സെയില്‍/ കോര്‍പ്പറേറ്റ് വായ്പകളിലായിരുന്നു പ്രധാന ശ്രദ്ധ ചെലുത്തിയിട്ടുള്ളത്. 

എന്നാല്‍ പിരാമല്‍ ഗ്രൂപ്പിന്റെ ഹോള്‍സെയില്‍ വിഹിതം 60 ശതമാനത്തിലധികമെന്നാണ് കണക്കുകളിലൂടെ ്തുറന്നുകാട്ടുന്നത്. റിയല്‍ എസ്‌റ്റേറ്റ് വിഹിതം കൂടി ചേര്‍ത്താണിത്. റിയല്‍ എസ്‌റ്റേറ്റ് വായ്പാ ശേഷി ഏകദേശം 40,160 കോടി രൂപയു, ആകെ വായ്പ 56,000 കോടി രൂപയുമാണെന്നാണ് ്കണക്കുകള്‍ പ്രകാരം പറയുന്നത്. ഈ സാഹചര്യത്തില്‍ ഹോള്‍സെയില്‍ വിഭാഗത്തില്‍ നിന്ന് കണ്‍സ്യൂമര്‍ അഥവാ ഉപഭോക്തൃ വിഭാഗത്തിലേക്ക് കമ്പനികള്‍ക്ക് മാറുന്നതിനോട് യോജിപ്പില്ലെന്നാണ് പറയുന്നത്.

Related Articles

© 2025 Financial Views. All Rights Reserved