
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കമ്പനികളിലൊന്നായ ഒല ഇപ്പോള്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ യൂണികോണ്‍ നിരയിലേക്കുള്ള ചുവടുവെക്കാനുള്ള തയ്യാറെടുപ്പാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്. ആഗോള തലത്തിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനികളിലൊന്നായ സോഫ്റ്റ് ബാങ്കിന്റെ പിന്തുണയോടെയാണ് ഒല ഇലക്ട്രിക് മൊബിലിറ്റി യാഥാര്‍ത്ഥ്യമാക്കുക. സോഫ്റ്റ് ബാങ്കില്‍ നിന്ന് ഏകദേശം 250 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനിക്ക് സാധ്യമായെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപ ഏകദേശം 1,775 കോടി രൂപയിലധികം വരുമിതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 250 മില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണത്തിലൂടെ ഒല തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം തന്നെയാണ് ലക്ഷ്യമിടുന്നത്.
പുതിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുനുള്ള നടപടികള്‍ ഒല ആംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റജിസ്റ്റാര്‍ ഓഫ് കമ്പനീസിലെ നിയമ പ്രകാരം സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 10 രൂപ ഓഹരി ഇടപാടിലൂടെയാണ് സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപം ഒല അംഗീകരിച്ചിട്ടുണ്ടാവുക. ഒലയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ സജീവമാക്കുനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പ്രവര്‍ത്തനങ്ങളുമായി ഒല മുന്നോട്ടുപോകുന്നത്. അതേസമയം ഒല യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് ചുവടുവെക്കുമ്പോള്‍ കൂടുതല്‍ വിപണി മൂല്യം ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളാകും നടപ്പിലാക്കുക. ഇതിനായി കൂടുതല്‍ നിക്ഷേപ സമാഹരണ ആവശ്യമാണെന്നാണ് കമ്പനി പറയുന്നത്.
യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് എന്നാല്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയാണ് യൂണികോണുകള്‍ എന്ന് വിളിക്കുന്നത്. ഈ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കുള്ള ചുവടുവെപ്പാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ ഓഹരി ഇടപടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയത് ജൂണ്‍ 25 നാണ്. ജൂണ്‍ 25 ന് ചേര്‍ന്ന ഒലയുടെ ബോര്‍ഡ് യോഗത്തില്‍ 1,725.04 കോടി രൂപയുടെ നിക്ഷേപം സോഫ്റ്റ് ബാങ്കില്‍ നിന്ന് സ്വീകരിക്കാമെന്നാണ് നിലവില്‍ വ്യക്തമാക്കിയത്. ഇതിനായി ഇലക്ട്രിക് മോബിലിറ്റി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളോട് പ്രതികരിച്ചത്.
ഒലയിലേക്ക് ഒഴുകിയെത്തിയ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് സോഫ്റ്റ് ബാങ്കിന്റേതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. പുതിയ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒല ടാറ്റാ സണ്‍സുമായി ചര്‍ച്ചകള്‍ നടത്തിയെന്നും വാര്‍ത്തകളുണ്ട്. മെയ് മാസത്തില്‍ ടാറ്റ സണ്‍സിന്റെ കമ്പനി അധികൃതരുമായി ഒല തങ്ങളുടെ പുതിയ ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് വിവരം. എന്നാല്‍ എന്തൊക്കെയാണ് ചര്‍ടച്ച നടത്തിയത് എന്നതിനെ പറ്റി ഇരു വിഭാഗവും പൂര്‍ണ്ണമായ വിശദീകരണം നല്‍രകിയില്ലെന്നാണ് റിപ്പോര്‍ട്ട്.