തൊഴിലാളികളെ വെട്ടിക്കുറച്ച് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്

June 10, 2020 |
|
News

                  തൊഴിലാളികളെ വെട്ടിക്കുറച്ച് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്

സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്റെ വിഷന്‍ ഫണ്ട,് ഏകദേശം 15 ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തയ്യാറെടുക്കുന്നതായി വിവരം പുറത്തുവന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് നഷ്ടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഈ നീക്കം.

ലണ്ടന്‍ ആസ്ഥാനമായുള്ള വിഷന്‍ ഫണ്ട് മേധാവി രാജീവ് മിശ്ര അടുത്ത ദിവസങ്ങളില്‍ ആസൂത്രിതമായ വെട്ടിക്കുറവുകളുടെ എണ്ണം ഏകദേശം 80 ജീവനക്കാരായി വര്‍ദ്ധിപ്പിച്ചു. അതേസമയം മൊത്തം ജീവനക്കാരുടെ എണ്ണം 500 ആണ്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 10 ശതമാനം തൊഴിലാളികളെ കുറയ്ക്കാന്‍ ഫണ്ട് പദ്ധതിയിട്ടിരുന്നതായി ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെട്ടിക്കുറക്കുന്നതുള്‍പ്പെടെയുള്ള പുതിയ പ്രഖ്യാപനങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

മാര്‍സെലോ ക്ലോറിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഇതിനോടകം തന്നെ 230 ല്‍ 26 പേരെ കുറച്ചിട്ടുണ്ടെന്ന് വൃന്ദങ്ങള്‍ പറഞ്ഞു. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പില്‍ ഇനിയും പിരിച്ചുവിടലുകള്‍ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Related Articles

© 2025 Financial Views. All Rights Reserved