
ന്യൂഡല്‍ഹി: സൗരോര്‍ജ പദ്ധതികളുടെ നിക്ഷേപത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണ് വേദാന്ത ഗ്രൂപ്പ്. വരും വര്‍ഷങ്ങളില്‍ കമ്പനി 1,000 മെഗാവാട്ട് സൗരോര്‍ജം ഉത്പാദിപ്പിക്കുമെന്നാണ് സൂചന. പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാറുമായി സഹകരിച്ചാകും വേദാന്ത ഗ്രൂപ്പ് പ്രവര്‍ത്തിക്കുക. ഇതിനായി സര്‍ക്കാറുകളുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. സൗരോര്‍ജ ഉത്പാദന മേഖലയില്‍ കമ്പനിക്ക് കൂടുതല്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ അഭിപ്രായ പ്രകരാമാണ് കമ്പനി ഈ മേഖലയിലേക്ക് നിക്ഷേപം അധികരിപ്പിക്കാന്‍ ആലോചിച്ചിട്ടുള്ളത്. കാര്‍ബണിന്റെ പുറന്തള്ളല്‍ ഇല്ലാതെയുള്ള സൗരോര്‍ജം കൂടുതല്‍ ഉത്പാദിപ്പിക്കാനാണ് വേദാന്ത ഗ്രൂപ്പ് ഇപ്പോള്‍ ആലോചിച്ചുള്ളത്.
അതേസമയം രാജ്യത്ത് കൂടുതല്‍ സൗരോര്‍ജം ഉത്പാദിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുനരുപയോഗിക്കാന്‍ സാധ്യമാകുന്ന സൗരോര്‍ജ ഉത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാറിനുള്ളത്. രാജ്യത്തെ മലിനീകരണ നിയന്ത്രണത്തിന് സൗരോര്‍ജ ഉത്പാദനം സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 20 ശതമാനം വരുന്ന സൗരോര്‍ജ ഉത്പാദം പുനരുപയോഗം നടത്താന്‍ പറ്റുന്നതായിരിക്കുമെന്നാണ് വേദാന്ത ഗ്രൂപ്പ് അറിയിച്ചിട്ടുള്‌ളത്. എണ്ണ ,പാചകവാതക ഉത്പാതനം നടപ്പു സാമ്പത്തിക വര്‍ഷം ഉത്പാദിപ്പിക്കാനും, ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താനും കമ്പനി ഇപ്പോള്‍ ആലോചിക്കുന്നുണ്ട്.