
2019 ല്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച കമ്പനിയാണ് സൗദി അരാംകോ. ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയെന്ന ബഹുമതിക്ക് പുറമെ ലോകത്തിലേറ്റവും മൂല്യമുള്ള കമ്പനിയായി 2019 ല്‍ സൗദി അരാംകോ മാറി. സൗദി അരാംകോയെ വെല്ലാന്‍ മറ്റൊരു കമ്പനിയും ലോകത്തിലില്ല. പല പ്രമുഖ കമ്പനികളുടെയും നേട്ടത്തെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് സൗദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ സൗദി അരാംകോ. അരാംകോയുടെ ഈ കുതിച്ചുചാട്ടം ലോക വ്യവസായികളും നിക്ഷേപകരും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. പ്രാഥിമിക ഓഹരി വില്‍പ്പനയിലൂടെ റെക്കോര്‍ഡ് നേമാണ് സൗദി അരാകോ കൈവരിച്ചത്. ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയ്ക്ക് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളര്‍മൂലധനസമഹാരണം നേടാന്‍ സാധിച്ചു. 2014 ല്‍ ന്യൂയോര്‍ക്ക് വിപണിയില്‍ ആലിബാബ സ്വന്തമാക്കിയ നേട്ടത്തെ പോലും സൗദി അരാംകോ തകര്‍ത്തെറിഞ്ഞു. അതേസമയം സൗദി അരാംകോയുടെ മൂല്യം രണ്ട് ട്രില്യണിലേക്കെത്തുമ്പോള്‍ സൗദി സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. സൗദിയിലേക്ക് ഇതുവഴി നിക്ഷേപം വര്‍ധിക്കാനും, സൗദിയുടെ തൊഴില്‍ സാഹചര്യം വിപുപ്പെടാനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.
സൗദി അരാംകോ ആഗോള നിക്ഷേപ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തുമ്പോള്‍
ഇന്ത്യയില്‍ സൗദി അരാമകോ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായും സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആഗോള നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സൗദി അരാംകോ തങ്ങളുടെ ഊര്‍ജ വിപണി ശക്തിപ്പെടുത്താനുള്ള നീക്കമാണ് ആരംഭിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ളതും, വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കമ്പനിയായ സൗദി അരാംകോയുമായി ഹുണ്ടായി ഓയിലുമായാണ് കമ്പനിയുടെ പുതിയ സഹകരണം. അരാംകോയുടെ ഉപ സ്ഥാപനമായ അരാംകോ ഓവര്‍സീസുമായി ഹുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസുമായുള്ള ഓഹരി ഇടപാട് പൂര്‍ത്തിയാക്കി. (Saudi Aramco has completed its 1.2 billion purchase of a stake in South Korea's Hyundai Oilbank as it increases its Asian footpritn) ഏകദേശം 1.2 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് അരാംകോ ഓവര്‍സീസ് സൗത്ത് കൊറിയന്‍ കമ്പനിയായ ഹുണ്ടായ് ഓയില്‍ ബാങ്കില്‍ നിന്ന് വാങ്ങിയേക്കുക.
1964 ല്‍ സൗത്ത് കൊറിയയില്‍ സ്ഥാപിതമായ ഉത്തരകൊറിയന്‍ കമ്പനിയാണ് ഹുണ്ടായ് ഓയില്‍ ബാങ്ക്. സൗദി അരാംകോയുമായുള്ള പുതിയ ഓഹരി ഇടപാട് കമ്പനിക്ക് അന്താരാഷ്ട്ര എണ്ണ വിപണി രംഗത്ത് നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം അരാംകോയുടെ പുതിയ വളച്ചയ്ക്ക ഉതകുന്ന കരാറാണിതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എണ്ണ സംഭരണ സംസ്‌ക്കരണം, സുതാര്യതയുള്ള എണ്ണ വിചതരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സൗദി അരാംകോ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.
എന്നാല്‍ സൗദി അരാംകോയുടെ ഓഹരിയില്‍ കഴിഞ്ഞ ദിവസം ഇടിവുണ്ടായതായി റി്പ്പോര്‍ട്ട്. വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം 1.5 ശതമാനം ഇടിവാണ് സൗദി അരാംകോയുടെ ഓഹരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിന് താഴേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ നിക്ഷേപ സഹകരണം സൗദി അരാംകോയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നാണ് റിപ്പോര്‍ട്ട്. ഹുണ്ടായ് ഓയില്‍ ബാങ്കിന് നിലവില്‍ പ്രതിദിനം 650,000 ബാരല്‍ എണ്ണ ഉത്പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കുതിച്ചുചാട്ടം
അതേസമയം 2019 ല്‍ ഇന്ത്യയില്‍ മികച്ച നേട്ടം കൊയ്ത കമ്പനികളിലൊന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന ബഹുമതിയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തമാണ്. രാജ്യത്ത് വരുമാനത്തിലടക്കം 2019 ല്‍ ഒന്നാമതെത്തി നില്‍ക്കുന്ന കമ്പനി കൂടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അടുത്ത കാലം വരെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഫോര്‍ച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ (ഐഒസി) കടത്തിവെട്ടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാമതെത്തിയെന്ന് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ ലിസ്റ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം 8.81 ട്രില്യണ്‍ രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് ഐഒസിയുടെ വരുമാനം 5.36 ട്രില്യണ്‍ രൂപയാണ് ഫോര്‍ച്യൂണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം 2010 വരെ ഫോര്‍ച്യൂണ്‍ ലിസ്റ്റില്‍ ഒന്നാമതായി നിന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനായിരുന്നു. ഈ റെക്കോര്‍ഡാണ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തകര്‍ത്തെറിഞ്ഞത്. റീട്ടെയില്‍, ടെലികോം പോലുള്ള ഉപഭോക്തൃ ബിസിനസുകളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനത്തിലും ലാഭത്തിലും കുതിച്ചുചാട്ടമുണ്ടാക്കയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആകെ 39,588 കോടി രൂപയായി ഉയരുകയും ചെയ്തപ്പോള്‍ ഐഒസിയുടെ ലാഭം 17,377 കോടി രൂപയായി ചുരുങ്ങുകയും ചെയ്തു. ഐഒസിയുടെ ലാഭത്തെ അപേക്ഷിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തിലും വരുമാനത്തിലും 3.01 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലാഭത്തില്‍ 4.08 ശതമാനം ആകെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.