
സൗദി കടുത്ത സാമ്പത്തിക പ്രതസിന്ധിയിലൂടെയാണോ ഇപ്പോള്‍ കടന്നുപോകുന്നത്. എന്നാല്‍ എല്ലാ വാര്‍ത്തകളെയും തള്ളിക്കളഞ്ഞാണ് സൗദി ഇപ്പോള്‍ നീങ്ങുന്നത്. സൗദി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്ത സൗദി ധനകാര്യ മന്ത്രി തള്ളി. മറ്റ് രാഷ്ട്രങ്ങളേക്കാളും സൗദി മെച്ചപ്പെട്ട നിലയിലാണെന്നും, സൗദിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നുമാണ് കഴിഞ്ഞ ദിവസം സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ദാന്‍ വ്യക്തമാക്കിയത്.വിദേശ നാണ്യ ശേഖരണത്തിലടക്കം സൗദി ഏറെ മുന്‍പിലാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സൗദിയുടെ പരമ്പരാഗത സാമ്പത്തിക നയങ്ങളിലെല്ലാം ഇപ്പോള്‍ കൂടുതല്‍ അഴിച്ചുപണിയാണ് നടത്തുന്നത്. അതേസമയം വരും വര്‍ഷങ്ങളില്‍ സൗദിയുടെ ധനകമ്മിയില്‍ വര്‍ധനവുണ്ടാകുമെന്ന ആശങ്കയും സൗദി ധനമന്ത്രി പ്രകടിപ്പിച്ചു. എന്നാല്‍ സൗദിക്ക് സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ ഭീമമായ ആസ്തികളും ഫണ്ടുകളും ഉണ്ടെന്നാണ് സൗദി ധനകാര്യമന്ത്രി അവകാശപ്പെടുന്നത്. സൗദിക്ക് ഏകദേശം അഞ്ഞൂറ് ബില്യണ്‍ ഡോളറിന്റെ കരുതല്‍ ധനമുണ്ടെന്നാണ് പറയുന്നത്.
എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടത്തിന്റെ അടിസ്ഥാനത്തില്‍ സൗദിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ചില വിള്ളലുകള്‍ രൂപപ്പെടുമെന്ന പ്രചരണം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു.അതേസമയം സൗദിക്ക് വിദേശ നിക്ഷേപത്തിലും, കരുതല്‍ ധനത്തിലും വന്‍ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സൗദിയുടെ ധനകമ്മി ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എണ്ണ ഉത്പ്പാദനത്തിലുണ്ടായ ഇടിവും, വിലയിലുണ്ടായ ചാഞ്ചാട്ടവും സൗദിയുടെ സമ്പദ് വ്യവസ്ഥയില്‍ നടുവൊടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 2014 ലെ എണ്ണ ഇടിവിന് ശേഷം തുടര്‍ച്ചയായി ഏഴാം തവണയാണ് സൗദിയുടെ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം അവതരിപ്പക്കുന്ന ബജറ്റില്‍ 187 ബില്യണ്‍ റിയാലാണ് സൗദി ധനകമ്മിയായി ഉയര്‍ത്തികാട്ടിയത്. അതേസമയം സര്‍ക്കാറിന്റെ ചിലവിടല്‍ കുറക്കാന്‍ സൗദി ഊര്‍ജിത ശ്രമമാണ് ആരംഭിച്ചിട്ടുള്ളത്.
സൗദി ഇനി എണ്ണയിതര സമ്പദ് വ്യവസ്ഥയിലൂടെ വളര്‍ച്ച നേടാനുള്ള ശ്രമങ്ങള്‍ നടത്തിയേക്കില്ല. പകരം അടിസ്ഥാന സൗകര്യ വികസനം, വിനോദം, സിനിമ, വ്യവസായം എന്നീ മേഖലകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ നിക്ഷേപം എത്തിക്കാനുള്ള തന്ത്രപ്രധാനമായ നീക്കമാകും സൗദി നടത്തുക.