
സൗത്ത് ഇന്ത്യന്‍ ബാങ്ക് 1250 കോടി രൂപയുടെ മൂലധന സമാഹരിക്കും. ബാങ്കിന്റെ അധികൃത മൂലധനം 350 കോടി രൂപയായി വര്‍ധിപ്പിക്കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇപ്പോള്‍ അധികൃത മൂലധനം 250 കോടി രൂപയാണ്. ഒരു രൂപ വിലയുള്ള 250 കോടി ഓഹരികളാണുള്ളത്. ഇത് 350 കോടിയായി വര്‍ധിപ്പിക്കാനാണ് തീരുമാനം.
ഓഹരികളിലൂടെ 750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 500 കോടി രൂപ കടപ്പത്രങ്ങളിലൂടെയും സമാഹരിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ പിന്നീടുണ്ടാകും. മൂലധന സമാഹരണ നടപടിക്രമങ്ങള്‍ക്ക് ആര്‍ ബി ഐ, സെബി എന്നിവയുടെ അനുമതികളും ലഭിക്കേണ്ടതുണ്ട്.
നിലവില്‍ ബാങ്കിന് പര്യാപ്തമായ നിലയില്‍ മൂലധനമുണ്ട്. ഇത് സംബന്ധിച്ച് മുന്‍കൂര്‍ തീരുമാനമെടുത്തത് മൂലധന സമാഹരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ വൈകാതിരിക്കാനാണ്.