
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 10.31 കോടി രൂപ അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ അറ്റാദായം 81.65 കോടി രൂപയായിരുന്നു. അതേസമയം, മുന്‍ ത്രൈമാസത്തിലെ അറ്റാദായത്തെക്കാള്‍ കൂടുതല്‍ നേടാനായിട്ടുണ്ട്. 87 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിക്ഷേപം, സ്വര്‍ണ വായ്പ തുടങ്ങിയവയില്‍ നല്ല നേട്ടമാണു കൈവരിച്ചതെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ത്രൈമാസ പ്രവര്‍ത്തന ലാഭം 512.12 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തിലുള്ള വര്‍ധന 28.68 ശതമാനം. ഉപഭോക്തൃ നിക്ഷേപങ്ങളില്‍ 10 ശതമാനം വര്‍ധനയുണ്ട്. സേവിങ്‌സ് നിക്ഷേപം 18 ശതമാനം വര്‍ധിച്ചു. എന്‍ആര്‍ഐ നിക്ഷേപത്തിലെ വര്‍ധന 8 ശതമാനം.